പുതുക്കാട്: കണ്ടക്ടറും യാത്രക്കാരനും തമ്മില്‍ ഉണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് ഇടയ്ക്കു വച്ച് സര്‍വീസ് അവസാനിപ്പിച്ച സംഭവത്തില്‍ വകുപ്പ് തല അന്വേഷണം ആരംഭിച്ചതായി തൃശൂര്‍ ഡിടിഓ വാസുദേവന്‍ അറിയിച്ചു. തൃശൂര്‍ ഡിപ്പോയിലെ ഇന്‍സ്പെക്ടര്‍ കെ.എ. നാരായണനാണ് അന്വേഷണ ചുമതല.
തിങ്കളാഴ്ച രാവിലെയാണ് ചാലക്കുടിയില്‍ നിന്നും തൃശ്ശൂരിലേക്ക് പോവുകായായിരുന്ന കെഎസ്ആര്‍ടിസി യുടെ ഓര്‍ഡിനറി ലിമിഡിറ്റഡ് സ്റ്റോപ്പ് ബസ്സ് യാത്രക്കാരുമായുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് പുതുക്കാട് സബ് ഡിപ്പോയില്‍ സര്‍വീസ് അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: