വടക്കാഞ്ചേരി: മകളുടെ പീഡനത്തെ തുടര്‍ന്ന് വൃദ്ധ സദനത്തിലേക്കു മാറ്റിയ വയോധികയുടെ സംരക്ഷണ നടപടികള്‍ക്കായി വയോജനവേദി രംഗത്ത്. രാധമ്മയുടെ ദയനീയാവസ്ഥ കേട്ടറിഞ്ഞ് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം മുള്ളൂര്ക്കരയൂണിറ്റ് സെക്രട്ടറി എം.എന്‍.സോദരന് വൃദ്ധസദനത്തില്‍ എത്തി. സംരക്ഷണത്തിനുള്ള രേഖകള്‍ തയ്യാറാക്കി മെയ്ന്റനന്‍സ് ട്രൈബ്യൂണല്‍ അധികാരീ കൂടിയായ തൃശൂര്‍ ആര്.ഡി.ഒ.ക്കു സമര്‍പ്പിച്ചു.
വെങ്ങാനെല്ലൂര്‍ വെള്ളത്തേരി വീട്ടില്‍ രാധമ്മ എന്ന വയോധികയെയാണ് മകളുടെ പീഡനത്തെ തുടര്‍ന്ന് പോലീസ് ഇടപെട്ട് വൃദ്ധ സദനമായ വെങ്ങാനെല്ലൂര്‍ അമ്മ വീട്ടിലേക്കു മറ്റിയത്. രാധമ്മയുടെ പേരിലുള്ള സ്ഥലവും വീടും ഏകമകളായ മാലതിയും അവരുടെ ഭര്‍ത്താവും ചേര്‍ന്ന് ഭീഷണിപ്പെടുത്തി കൈക്കലാക്കിയ ശേഷം നിരന്തരം മര്‍ദിക്കുക പതിവായിരുന്നു. ഏതാനും ദിവസം മുമ്പ് രാധമ്മയുടെ പല്ല് അടിച്ചു തകര്‍ത്തതായും പരാതിയുണ്ട്.
ആരും അഭയമില്ലാതെ വിഷമിച്ചു കഴിഞ്ഞിരുന്ന രാധമ്മയെ ചേലക്കര പോലീസാണ് വൃദ്ധസദനത്തില്‍ താല്‍ക്കാലികമായി താമസിപ്പിക്കുവാന്‍ സഹായിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: