തൃശൂര്‍: കൊളത്തൂര്‍ അദൈ്വതാശ്രമത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിശാലഹിന്ദുസമ്മേളനവും സ്വാമി ചിദാനന്ദപുരിയുടെ ധര്‍മ്മസംവാദവും തൃശൂരില്‍ നടക്കും.
പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരണയോഗം ഇന്ന് വൈകീട്ട് 5.30ന് പാറമേക്കാവ് പുഷ്പാഞ്ജലി ഓഡിറ്റോറിയത്തില്‍ ചേരുന്നു. സംസ്ഥാന ആഘോഷസമിതി സംയോജകന്‍ ഗോപാലന്‍കുട്ടിമാസ്റ്റര്‍, സന്യാസിശ്രേഷ്ഠര്‍, ഹൈന്ദവസംഘടനാ നേതാക്കള്‍ പങ്കെടുക്കും.
















