വാഷിംഗ്ടണ്‍: ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ മകനെ വീണ്ടും അമേരിക്കയിലെ വാഷിംഗ്ടണിലുള്ള വിമാനത്താവളത്തില്‍ തടഞ്ഞുവച്ച് ചോദ്യം ചെയ്തു. വാഷിംഗ്ടണിലെ റീഗന്‍ നാഷണല്‍ വിമാനത്താവളത്തിലാണ് മുഹമ്മദ് അലി ജൂനിയറിനെ അരമണിക്കൂറോളം അധികൃതര്‍ തടഞ്ഞുവച്ചത്.
ഫ്‌ളോറിഡയിലെ ലോഡര്‍ഡേലിലേക്ക് പോകാന്‍ വെള്ളിയാഴ്ച വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മന്‍സിനി പറഞ്ഞു. യാത്രാരേഖയായി ഇല്ലിനോയിസ് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചതോടെ ജൂനിയറിനെ തടഞ്ഞുവയ്‌ക്കുകയും അധികൃതര്‍ ചോദ്യം ചെയ്യുകയായിരുന്നു.
ഇതേത്തുടര്‍ന്നു അമേരിക്കന്‍ പാസ്‌പോര്‍ട്ട് കാണിച്ച ശേഷമാണ് അദ്ദേഹത്തെ യാത്രചെയ്യാന്‍ അധികൃതര്‍ അനുവദിച്ചതെന്ന് മന്‍സിനി പറഞ്ഞു. മുഹമ്മദ് അലിയുടെ രണ്ടാം ഭാര്യയും അമ്മയുമായ ഖാലിയോ കമാച്ചോ ജൂനിയറിനൊപ്പം ഉണ്ടായിരുന്നു.
കഴിഞ്ഞമാസം, ഫ്‌ളോറിഡയിലെ ലോഡര്‍ഡേല്‍-ഹോളിവുഡ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലും മുഹമ്മദ് അലി ജൂനിയറിനെ അധികൃതര്‍ തടഞ്ഞുവച്ചിരുന്നു.















