കല്‍പ്പറ്റ: വയനാട് തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വന്‍ കുഴല്‍പ്പണ വേട്ട. കെഎസ്ആര്‍ടിസി ബസില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 50 ലക്ഷം രൂപായുടെ കുഴല്‍പ്പണമാണ് പോലീസ് പിടികൂടിയത്.
ബംഗളൂരുവില്‍ നിന്ന് വയനാട്ടിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് കുഴല്‍പണം പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് കൊടുവള്ളി സ്വദേശി അബ്ദുള്‍ റഷീദിനെ പോലീസ് അറസ്റ്റ് ചെയ്തു.
















