ഡമാസ്‌കസ്: സിറിയയുടെ തലസ്ഥാന നഗരമായ ഡമാസ്‌കസിലെ ഷിയ ദേവാലയത്തില്‍ ഇരട്ട സ്ഫാടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 74 ആയി. ഓള്‍ഡ് സിറ്റിയിലെ ദേവാലയത്തിലേക്ക് ഇറാഖില്‍ നിന്ന് തീര്‍ഥാടകരായി എത്തിയ 43 പേരും 8 കുട്ടികളും സര്‍ക്കാര്‍ അനുകൂല സൈന്യത്തിലെ 20 സൈനികരും മരിച്ചവരിലുള്‍പ്പെടുന്നു.
പള്ളിക്കു മുന്നിലുള്ള റോഡരികില്‍ സ്ഥാപിച്ചിരുന്ന ബോംബും ഒരു ചാവേറുമാണ് സ്‌ഫോടനമുണ്ടാക്കിയത്. തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് പള്ളിയുടെ ഗേറ്റു കടന്നപ്പോഴാണ് റോഡരികില്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചത്. തൊട്ടു പിന്നാലെ പള്ളി വളപ്പില്‍ നിന്നിരുന്ന ചാവേറും പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ശനിയാഴ്ചത്തെ സംഭവത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടെന്നും 120 പേര്‍ക്കു പരിക്കേറ്റെന്നുമായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. 40 തീര്‍ഥാടകര്‍ മരിച്ചെന്ന് ഇറാഖ് ഔദ്യോഗികമായി അറിയിച്ചു. ഇറാഖിലേയും സിറിയയിലേയും ഷിയ പള്ളികളെ ആക്രമിക്കുന്നത് അല്‍ ഖ്വയിദ, ഐഎസ് ഭീകരര്‍ പതിവാക്കിയിരിക്കുകയാണ്.
ഡമാസ്‌കസിലെ സയ്യിദ സൈനാബ് പള്ളി ഷിയ വിശ്വാസികള്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കുന്ന പള്ളികളിലൊന്നാണ്. സിറിയന്‍ ആഭ്യന്തര യുദ്ധകാലത്ത് നിരവധി തവണ ഈ പള്ളിക്കു നേരെ ആക്രമണമുണ്ടായി. കഴിഞ്ഞ ജനുവരിയില്‍ ഈ പള്ളിക്കു മുന്നിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു.
















