തിരുവനന്തപുരം: നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്ക് അക്കൗണ്ടില്‍ നിന്നും എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിനും കഴിഞ്ഞ നാലു മാസമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.
അതേസമയം, പണം പിന്‍വലിക്കുന്നതിനുള്ള പരിധി സംബന്ധിച്ച് അതത് ബാങ്കുകള്‍ക്ക് തീരുമാനമെടുക്കാനുള്ള അവകാശമുണ്ടാവും. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് 500,1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പണം പിന്‍വലിക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
















