ന്യൂദല്‍ഹി: വര്‍ണ്ണങ്ങള്‍ ചാലിച്ച് രാജ്യം ഇന്ന് ഹോളി ആഘോഷിക്കുന്നു. ഇന്റര്‍നെറ്റ് ലോകത്ത് ഹോളിക്ക് നിറപ്പകിട്ടേകി ഗൂഗിള്‍ ഡൂഡിലുമുണ്ട് രംഗത്ത്. ഒരു കൂട്ടം ആള്‍ക്കാര്‍ നിറങ്ങള്‍ വിതറി ഓടുന്നതും ഗൂഗിള്‍ എന്ന് എഴുതി വരുന്നതാണ് ആനിമേഷനില്‍ ഇത്തവണ ഡൂഡില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഉത്തരേന്ത്യയിലെ പ്രധാന ആഘോഷമാണ് ഹോളി. വസന്തത്തിന്റെ വരവറിയിച്ചെത്തുന്ന ഹോളിയില്‍ വര്‍ണപൊടികളും നിറക്കൂട്ടുകളും പരസ്പരം വാരിയെറിഞ്ഞാണ് ആഘോഷം. രാജ്യമെങ്ങും ഏറെ സന്തോഷത്തോടെയാണ് ഹോളി ആഘോഷിക്കുന്നത്.
















