ന്യൂദല്‍ഹി: മണിപ്പുരില്‍ കോണ്‍ഗ്രസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചുവെന്ന വാര്‍ത്ത തള്ളി രാജ്ഭവന്‍. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നടപടികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി നിലവിലെ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്ങിനോട് സ്ഥാനം രാജിവയ്‌ക്കാനും ഗവര്‍ണര്‍ ആവശ്യപ്പെട്ടതായി രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് ഇബോബി സിങ് ഞായറാഴ്ച രാത്രി ഗവര്‍ണറെ കണ്ടിരുന്നു. അപ്പോഴാണ് ചട്ടപ്രകാരം രാജി സമര്‍പ്പിച്ച് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള വഴിയൊരുക്കാന്‍ ഗവര്‍ണര്‍ ഇബോബി സിങ്ങിനോട് ആവശ്യപ്പെട്ടത്.
നേരത്തെ, മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇബോബി സിങ്ങിനെ ഗവര്‍ണര്‍ ക്ഷണിച്ചതായി വാര്‍ത്ത വന്നിരുന്നു.
















