ന്യൂദല്‍ഹി: മനോഹര്‍ പരീക്കര്‍ പ്രതിരോധമന്ത്രി സ്ഥാനം രാജിവച്ചതിനെ തുടര്‍ന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി പ്രതിരോധമന്ത്രിയായി അധിക ചുമതലയേല്‍ക്കും.
ഗോവ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നതിനാലാണ് പരീക്കര്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചത്. മുന്പ് മെയ് 2014 മുതല്‍ നവംബര്‍ 2104വരെ ജെയ്‌റ്റ്‌ലി പ്രതിരോധമന്ത്രിയായി അധിക ചുമതല വഹിച്ചിരുന്നു. ചൊവ്വാഴ്ച ഗോവ മുഖ്യമന്ത്രിയായി പരീക്കര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്.
















