ദേവനഗരം: കന്നഡ എഴുത്തുകാരന്‍ യോഗേഷ് മാസ്റ്റര്‍ക്കു നേരെ ഒരു സംഘം മഷിയെറിഞ്ഞു. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് എഴുതുന്നുവെന്നാരോപിച്ച് കര്‍ണാടകത്തിലെ ദേവനഗരത്തിലാണ് സംഭവം.
രണ്ടു പേരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. മുസ്ലിം, ക്രിസ്ത്യന്‍ ദൈവങ്ങളെക്കുറിച്ചാണ് പരാമര്‍ശമെങ്കില്‍ ആസിഡാകും എറിഞ്ഞിട്ടുണ്ടാകുകയെന്ന് യോഗേഷ് പ്രതികരിച്ചു.
ഗൗരി ലങ്കേഷ് പത്രിക ദേവനഗരത്തില്‍ സംഘടിപ്പിച്ച പുസ്തക പ്രകാശച്ചടങ്ങില്‍ പങ്കെടുക്കാനാണ് യോഗേഷ് എത്തിയത്. ചടങ്ങു നടക്കുന്ന വേദിക്കു സമീപം കോഫി ഷോപ്പിലിരിക്കെയാണ് ഒരു സംഘം ഇദ്ദേഹത്തിന്റെ മുഖത്ത് കറുത്ത മഷിയെറിഞ്ഞത്. ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
‘ദുന്‍ഡി’ എന്ന വിവാദ നോവലിന്റെ കര്‍ത്താവായ യോഗേഷ്, ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നത് പതിവാക്കിയയാളാണ്. 2013 ആഗസ്തില്‍ ഹിന്ദു സംഘടനകളുടെ പരാതിയില്‍ ഹിന്ദു വികാരം വ്രണപ്പെടുത്തിയതിന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.
















