Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പരീഖര്‍ ഇന്ന് ചുമതലയേല്‍ക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 01:36 pm IST
in India

പനജി: ഗോവ മുഖ്യമന്ത്രിയായി ബിജെപി നേതാവും മുന്‍കേന്ദ്രപ്രതിരോധമന്ത്രിയുമായ മനോഹര്‍ പരീഖര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് അഞ്ചിന് പരീഖര്‍ക്കൊപ്പം മന്ത്രിമാരും ചുമതലയേല്‍ക്കും. മഹാരാഷ്‌ട്രവാദി ഗോമന്തക് പാര്‍ട്ടി (എംജിപി) നേതാവ് സുദിന്‍ ധവാലിക്കര്‍ ഉപമുഖ്യമന്ത്രിയാകും. കഴിഞ്ഞ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഫ്രാന്‍സിസ്‌കോ ഡിസൂസ വിജയിച്ച മാപുസയില്‍ നിന്നാകും പരീഖര്‍ ജനവധി തേടുകയെന്ന് സൂചന. അതേസമയം, വലിയ ഒറ്റക്കക്ഷിയായിട്ടും മന്ത്രിസഭയുണ്ടാക്കാനാകാത്തതില്‍ കോണ്‍ഗ്രസില്‍ കലഹം തുടങ്ങി.

നാല്‍പ്പതംഗ നിയമസഭയില്‍ 22 പേരുടെ പിന്തുണയുമായാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നത്. 13 ബിജെപി അംഗങ്ങള്‍ക്കൊപ്പം മൂന്നു വീതം ഗോവ ഫോര്‍വേഡ് പാര്‍ട്ടി, എംജിപി അംഗങ്ങളും, ബിജെപി പിന്തുണയുള്ള സ്വതന്ത്രന്‍ ഗോവിന്ദ് ഗൗഡെ, സ്വതന്ത്ര എംഎല്‍എമാരായ രോഹന്‍ ഖൗണ്ടെ, പ്രസാദ് എസ്. ഗാവോങ്കര്‍ എന്നിവര്‍ കൂടി ചേരുമ്പോള്‍ ബിജെപിക്ക് ഭൂരിപക്ഷമായി. പിന്തുണയ്‌ക്കുന്ന എംഎല്‍എമാരുടെ കത്തുമായാണ് ഞായറാഴ്ച പരീഖറും സംസ്ഥാനത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ഗവര്‍ണര്‍ മൃദുല സിന്‍ഹയെ കണ്ടത്.

മന്ത്രിസഭ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ഇന്നലെ പരീഖറെ ക്ഷണിച്ചു.

തൂക്കുസഭയെന്ന് ഉറപ്പായപ്പോള്‍ തന്നെ പരീഖര്‍ നേതൃത്വത്തിലെത്തിയാല്‍ പിന്തുണയ്‌ക്കാമെന്ന് എംജിപിയും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും വ്യക്തമാക്കിയിരുന്നു. ഇതോടെ, ഗഡ്കരിയും പരീഖറും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസിന് കളിക്കാന്‍ അവസരം ലഭിക്കും മുന്‍പെ ബിജെപി കളി ജയിച്ചു. പരീഖറെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് ഞായറാഴ്ച തന്നെ അനുമതി നല്‍കി. പരീഖര്‍ക്കായി മപുസ വിട്ടുനല്‍കണമെന്ന് ഡിസൂസയോട് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടു.

ഭൂരിപക്ഷത്തിന് നാല് അംഗങ്ങള്‍ മതിയായിരുന്നിട്ടും സര്‍ക്കാരുണ്ടാക്കാന്‍ കഴിയാത്തതാണ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയത്. പാര്‍ട്ടി ചുമതലയുമായെത്തിയ ദിഗ്‌വിജയ് സിങ്ങിനും കെ.സി. വേണുഗോപാല്‍ എംപിക്കും ഒന്നും ചെയ്യാനായില്ല. നേതൃത്വത്തിന്റെ പിടിപ്പുകേടാണ് ഭരണം നഷ്ടപ്പെടാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പില്‍ ജയിച്ചവര്‍ രംഗത്തെത്തി.

വല്‍പോയി മണ്ഡലത്തില്‍ നിന്നു ജയിച്ച വിശ്വജിത്ത് റാണെ പാര്‍ട്ടി അംഗത്വം രാജിവച്ചു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അപമാനിക്കുന്ന നടപടിയാണ് നേതൃത്വത്തില്‍ നിന്നുണ്ടാകുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

കൃത്യസമയത്ത് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാന്‍ നേതൃത്വത്തിനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തലെയ്ഗാവ് മണ്ഡലത്തില്‍ നിന്നു വിജയിച്ച ജെന്നിഫര്‍ മോണ്‍സെറെയ്റ്റും നേതൃത്വത്തിനെതിരെ രംഗത്തെത്തി. ജനങ്ങള്‍ പിന്തുണ നല്‍കിയിട്ടും അത് മുതലെടുക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, ഗോവയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കോണ്‍ഗ്രസ് നിയമസഭാകക്ഷിയാണ് കോടതിയെ സമീപിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ ചൂരൽ കൊണ്ട് തല്ലിയൊടിച്ച അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്

India

ഇന്ത്യയുടെ സമുദ്രശക്തി വളരും! സ്റ്റെൽത്ത് യുദ്ധക്കപ്പൽ ഐഎൻഎസ് മഹേന്ദ്രഗിരി ഇന്ന് നാവികസേനയിൽ ചേരും, 40-ലധികം യുദ്ധക്കപ്പലുകൾ നിർമ്മാണത്തിലാണ്

India

വർഷങ്ങളായുള്ള പല പദ്ധതികളും പ്രയോജനം കാണാത്തിടത്ത് 48 മണിക്കൂർ കൊണ്ട് ഡൽഹിയിൽ മികച്ച വായു നിലവാരം: ഈ വർഷത്തെ ഏറ്റവും മികച്ച ‘ഗുഡ് എയർ ഡേ’

Kerala

പിഎസ്‌സി പരീക്ഷാ ക്രമക്കേട് : എസ്‌ഐടിക്ക് മുന്നില്‍ പരാതി പ്രളയം

India

ദൽഹിയിലെ ചെങ്കോട്ടയ്‌ക്ക് ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; 40 വർഷത്തിനിടെ സന്ദർശനം നടത്തുന്ന ആദ്യ ഭാരത പ്രധാനമന്ത്രി

‘പുണ്യം പൂങ്കാവനം’ പദ്ധതിയുടെ ശില്പി പി. വിജയന്‍ ഐപിഎസ് വീണ്ടും സന്നിധാനത്തേക്ക്; വരുന്ന മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ മേൽനോട്ടം

ഓണത്തിന് വരുന്നില്ലേ… ബുക്കിംഗ് തുടങ്ങി; ഇതാ ബെംഗളൂരു-എറണാകുളം റൂട്ടിൽ സ്‌പെഷ്യൽ ട്രെയിന്‍

2006-നും 2015-നും ഇടയിൽ നടന്ന തട്ടിപ്പ്, ബിഹാറിൽ വ്യാജ സർട്ടിഫിക്കറ്റുമായി ജോലി ചെയ്തിരുന്ന 3,035 അധ്യാപകരെ പിരിച്ചുവിട്ടു, ശമ്പളം പലിശസഹിതം ഈടാക്കും

ആഴക്കടലില്‍ ശത്രുരാജ്യങ്ങളുടെ രഹസ്യ അന്തര്‍വാഹിനികള്‍ കണ്ടെത്താന്‍ പദ്ധതി: തയാറാക്കുന്നത് കൊച്ചിയില്‍

ലൗ ജിഹാദിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ട സാവരിയ ബസന്തിന് പ്രണാമം അര്‍പ്പിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ശ്രദ്ധാഞ്ജലി ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ. പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

മതപരിവര്‍ത്തനത്തിന് പ്രേമത്തെ കെണിയായി ഉപയോഗിക്കുന്നു: ശശികല ടീച്ചര്‍

കരൂരിൽ പ്രായശ്ചിത്തവുമായി വിജയ്; ദുരന്തത്തിൽ മരിച്ചവർക്കായി സ്മാരകം; 1,700 കോടിയുടെ പദ്ധതികൾ; 13,500 തൊഴിലവസരങ്ങൾ

ഇത് ബീഹാർ മോഡൽ: സംസ്ഥാനത്ത് എല്ലാ മാസവും 10 ാം തീയതി പെൻഷൻ ദിവസം; ബാങ്കുവഴി നേരിട്ട് പണം

കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്സ് പഠിക്കാന്‍ തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാഡമിയില്‍ അവസരം, ജൂലൈ 15 വരെ അപേക്ഷ സ്വീകരിക്കും

ഹരിയാനയിൽ പുതിയ വഴിത്തിരിവ്; ഹരിയാന കോൺഗ്രസ്സിലും കലഹം: പരസ്യമായി വാഗ്വാദം, ഹൂഡ കലിപ്പിലാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.