കൊച്ചി: മരിച്ച സി.എ വിദ്യാര്‍ത്ഥി മിഷേല്‍ ഷാജിയുടെ മരണത്തിന് തൊട്ടു മുന്‍പുള്ള ദൃശ്യങ്ങള്‍ പുറത്ത്. മിഷേല്‍ മരിക്കുന്നതിന് മുന്‍പ് ഗോശ്രീ പാലത്തിലൂടെ നടന്ന് പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഹൈക്കോടതി ജംങ്ഷനിലുള്ള അശോകാ ഫ്ലാറ്റ് സമുച്ചയത്തിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണിത്.
മിഷേലിന്റെ മരണത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണിതെന്ന് പോലീസ് വ്യക്തമാക്കി. സിസിടിവിയില്‍ ഏഴു മണി എന്നാണ് കാണുന്നതെങ്കിലും ഇതിലെ സമയം ഇരുപത് മിനിറ്റ് താമസിച്ചുള്ളതാണെന്നും യഥാര്‍ഥസമയം 7.20 നോട് അടുപ്പിച്ചാണെന്നും പോലീസ് വ്യക്തമാക്കുന്നു.
കൊച്ചി പാലാരിവട്ടത്ത് സിഎ വിദ്യാര്‍ഥിനിയായ മിഷേല്‍ ഷാജി, രണ്ടാം ഗോശ്രീ പാലത്തില്‍ നിന്നും കായലിലേക്ക് ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് കണ്ടെത്തല്‍. അടുപ്പമുണ്ടായിരുന്ന ക്രോണിന്‍ അലക്‌സാണ്ടറിന്റെ നിരന്തര ശല്യത്തെത്തുടര്‍ന്നാണിതെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
സംഭവത്തെ തുടര്‍ന്ന് ക്രോണിനെ അറസ്റ്റു ചെയ്തിരുന്നു. പിന്നിട് ക്രോണ്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ജാമ്യാപേക്ഷ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് കളാസ് മജിസ്‌ട്രേറ്റ് കോടതി തളളി. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പ്രതിക്ക് ഇപ്പോള്‍ ജാമ്യം അനുവദിച്ചാല്‍ തുടരന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മജിസ്‌ട്രേറ്റ് ആജ് സുദര്‍ശന്‍ ജാമ്യാപേക്ഷ തള്ളിയത്.














