മലപ്പുറം: കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ നിലമ്പൂര്‍ മേഖലാ മേളയില്‍ പങ്കെടുക്കുന്നതില്‍ നിന്നും സംവിധായകന്‍ കമലിനെ വിലക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ്കളക്ടര്‍ അമിത് മീണ കമലിനെ വിലക്കിക്കൊണ്ട് ഉത്തരവ് പുറത്തിറക്കിയത്.
സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള അക്കാദമിയാണ് മേള സംഘടിപ്പിക്കുന്നതെന്നും അക്കാദമി ചെയര്‍മാന്‍ കമല്‍ മേള ഉദ്ഘാടനം ചെയ്യുന്നത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ലീഗ് ജില്ലാ ജന. സെക്രട്ടറി കെ.എന്‍.എ. ഖാദര്‍ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് കളക്ടറുടെ നടപടി.
വ്യാഴാഴ്ചയാണ് ചലച്ചിത്ര മേളയുടെ ഉദ്ഘാടനം. ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ പെരുമാറ്റചട്ടവും നിലവില്‍ വന്നിരുന്നു. അടുത്തമാസം 12നാണ് തെരഞ്ഞെടുപ്പ്.
















