തലശ്ശേരി: കൊട്ടിയൂരിലെ പതിനാറുകാരിയെ പാതിരി പീഡിപ്പിച്ച കേസിലെ മൂന്ന് പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി വിധി പറയുന്നതിനായി കോടതി 20 ലേക്ക് മാറ്റി.
കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രി ഡോക്ടര്‍മാരായ സിസ്റ്റര്‍ ടെസ്സി, ഹൈദരാലി, അഡ്മിനിസ്‌ട്രേറ്റര്‍ ആന്‍സി മാത്യു എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയാണ് ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ശ്രീകലാ സുരേഷ് വിധിപറയാന്‍ മാറ്റി വച്ചത്.
















