തിരുവനന്തപുരം: ശിവഗിരി മഹാസമാധി ഗുരുദേവ പ്രതിഷ്ഠയുടെ കനകജൂബിലി ആഘോഷത്തോടനുബന്ധിച്ച് 51 പേര്‍ അടങ്ങിയ ദേശീയ സമിതി രൂപീകരിച്ചു സമിതിയുടെ ആഭിമുഖ്യത്തില്‍ ദല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, അഹമ്മദാബാദ്, ഭിലായ്, നാസിക്പൂര്‍, ഹൈദരാബാദ്, ഷില്ലോംഗ് തുടങ്ങിയ വന്‍ പട്ടണങ്ങളിലായി 51 മഹാസമ്മേളനങ്ങളും സെമിനാറുകളും നടത്തും.
ഹൈദരാബാദ് ശ്രീനാരായണ എഡ്യൂക്കേഷണല്‍ & കള്‍ച്ചറല്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി ജി. രാജേന്ദ്രബാബു ചെയര്‍മാനും വി.കെ. മുഹമ്മദ് (പ്രസിഡന്റ്, ശ്രീനാരായണ ധര്‍മ്മസമാജം, ഭിലായ്), എന്‍.എസ്. സലിംകുമാര്‍ (ജനറല്‍ സെക്രട്ടറി, ശ്രീനാരായണ മന്ദിര സമിതി, മുംബൈ), ടി.എസ്.ഹരീഷ്‌കുമാര്‍ (ശ്രീനാരായണ മിഷന്‍, കോയമ്പത്തൂര്‍) എന്നിവര്‍ വൈസ് ചെയര്‍മാന്മാരും എസ്.സുവര്‍ണകുമാര്‍ (പ്രസിഡന്റ്, ശ്രീനാരായണ മൂവ്‌മെന്റ്, കൊല്ലം) ജനറല്‍ കണ്‍വീനറായും കെ.എന്‍. ബാബു (ജനറല്‍ സെക്രട്ടറി, ശ്രീനാരായണ അഭേദചിന്താ വേദി), സൂതന്‍ (ശ്രീനാരായണ സേവാ സംഘം, കൊല്‍ക്കത്ത), എസ്.കെ.കുട്ടി (ജനറല്‍ സെക്രട്ടറി, ശ്രീനാരായണ കേന്ദ്ര, ഡല്‍ഹി) എന്നിവര്‍ കണ്‍വീനര്‍മാരായും കെ.എസ്. കുഞ്ഞുമോന്‍ (പ്രസിഡന്റ്, ശ്രീനാരായണഗുരു ഫൗണ്ടേഷന്‍, ന്യൂദല്‍ഹി) കോ-ഓര്‍ഡിനേറ്ററായുമാണ് സമിതി രൂപീകരിച്ചത്.
ആഘോഷങ്ങളുടെ പ്രാരംഭ സമ്മേളനം ഏപ്രില്‍ 23ന് ബറോഡയില്‍ നടക്കുമെന്ന് ആഘോഷകമ്മിറ്റി സെക്രട്ടറി സച്ചിദാനന്ദ സ്വാമികള്‍ അറിയിച്ചു.
















