ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലോക്‌സഭ എതിരേറ്റത് ജയ് ശ്രീരാം വിളികളോടെ. യുപി അടക്കം നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിലാണ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും മോദിക്ക് ബിജെപി അംഗങ്ങള്‍ സ്വീകരണം നല്‍കിയത്. രണ്ടുമിനുറ്റോളം ഡസ്‌ക്കിലടിച്ചാണ് മോദിയെ സ്വീകരിച്ചത്.
രാജ്യസഭയിലും സമാനമായ സ്വീകരണമാണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്. വ്യാഴാഴ്ച ചോദ്യോത്തരവേളയിലാണ് മോദി സഭയിലെത്തിയത്. മോദി എത്തിയ ഉടന്‍ തന്നെ പ്രതിപക്ഷത്തു നിന്ന് ആരാണ് ഈ വരുന്നതെന്ന് നോക്കൂ എന്ന തരത്തില്‍ പരാമര്‍ശമുണ്ടായി. ഉടന്‍ തന്നെ ബിജെപി നേതാക്കള്‍, ഹിന്ദുസ്ഥാന്റെ സിംഹമാണ് ഈ വരുന്നത് എന്ന മറുപടിയും നല്‍കി.
















