കാട്ടാക്കട: റോഡ് വീതി കൂട്ടുന്നതിന്റെ മറവില്‍ സ്വകാര്യ വ്യക്തികളുടെ മതില് ഇടിച്ച കേസില്‍ കോണ്‍ഗ്രസ് അംഗമായ മുന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റിനും സംഘത്തിനും കോടതി തടവ് ശിക്ഷയും ആറ് ലക്ഷം രൂപ നഷ്ടപരിഹാരവും വിധിച്ചു.
വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്് കമല്‍രാജ്, മുന്‍ ഗ്രാമപഞ്ചായത്തംഗം മനീഷ എന്നിവരെ പ്രതിയാക്കി ഉറിയാക്കോട് അഞ്ചു ഭവനില്‍ വിമലകുമാരി നല്കിയ കേസിലാണ് കോടതിവിധി. തദ്ദേശസ്ഥാപനത്തിന്റെയോ, പൊതുമരാമത്ത് വകുപ്പിന്റെയോ അനുമതി കൂടാതെയാണ് റോഡ് വീതികൂട്ടുന്നതിന്റെ മറവില്‍ റോഡരുകിലെ മതിലുകളും, കെട്ടിട ഭാഗങ്ങളും ഇവര്‍ ഇടിച്ചു നിരത്തിയത്.
മതിലുകള്‍ പൊളിച്ചു നീക്കിയപ്പോള്‍ വിമല കുമാരി നെടുമങ്ങാട് മുന്‍സിഫ് കോടതിയില്‍ കേസ് ഫയല്‍ ചെയ്ത് നിരോധന ഉത്തരവ് സമ്പാദിച്ചിരുന്നു. ഉത്തരവ് നിലനില്‍ക്കെയാണ് ജനപ്രതിനിധികളും സംഘവും മതില് ഇടിച്ച് നിരത്തിയത്.ഇതിനെതിരെ വിമലകുമാരി കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നഷ്ടപരിഹാരം നല്കാന് വിധിച്ചത്. നേതൃത്വം നല്കിയ ജനപ്രതിനിധികളെ 15 ദിവസം തടവില്‍ പാര്‍പ്പിക്കാനും നെടുമങ്ങാട് പ്രിന്‍സിപ്പള്‍ മുന്‍സിഫ് കോടതി ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: