കൊച്ചി: മരിച്ച സി.എ വിദ്യാര്‍ത്ഥി മിഷേല്‍ ഷാജി അവസാനമായി എത്തിയ കലൂര്‍പള്ളിയില്‍ നിന്നുള്ള മുഴുവന്‍ ദൃശ്യങ്ങളും പുറത്ത്.പള്ളിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധനയ്ക്കായി ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. മിഷേല്‍ ഏകദേശം അരമണിക്കൂറാണ് പള്ളിയില്‍ ചിലവിട്ടത്.
ദൃശ്യങ്ങളിലെല്ലാം മിഷേല്‍ ഷാജി വര്‍ഗീസിന്റെ മുഖം വ്യക്തമായിട്ടുണ്ട്. മിഷേല്‍ ഗോശ്രീ പാലത്തിനു സമീപത്തേക്കു തലയില്‍ ഷോളുകൊണ്ടു മൂടി നടന്നു നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസ് ആദ്യം കണ്ടെത്തിയിരുന്നു. ഹൈക്കോടതി ജംങ്ഷനിലുള്ള അശോകാ ഫ്ലാറ്റ് സമുച്ചയത്തിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണിത്.
കൊച്ചി പാലാരിവട്ടത്ത് സിഎ വിദ്യാര്‍ഥിനിയായ മിഷേല്‍ ഷാജി, രണ്ടാം ഗോശ്രീ പാലത്തില്‍ നിന്നും കായലിലേക്ക് ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് കണ്ടെത്തല്‍. അടുപ്പമുണ്ടായിരുന്ന ക്രോണിന് അലക്സാണ്ടറിന്റെ നിരന്തര ശല്യത്തെത്തുടര്‍ന്നാണിതെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
സംഭവത്തെ തുടര്‍ന്ന് ക്രോണിനെ അറസ്റ്റു ചെയ്തിരുന്നു. പിന്നിട് ക്രോണ്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ജാമ്യാപേക്ഷ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് കളാസ് മജിസ്ട്രേറ്റ് കോടതി തളളി. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പ്രതിക്ക് ഇപ്പോള്‍ ജാമ്യം അനുവദിച്ചാല്‍ തുടരന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മജിസ്ട്രേറ്റ് ആജ് സുദര്ശന് ജാമ്യാപേക്ഷ തള്ളിയത്.
















