ഇരിങ്ങാലക്കുട: അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതിയുടെ ആഭിമുഖ്യത്തില്‍ ഭഗവദ്ഗീത ഭാഗവതപ്രചരാണാര്ത്ഥം സംഘടിപ്പിച്ചിരിക്കുന്ന ഇസ്കോണ്‍ ഭാരത പര്യടനപദയാത്ര ഇരിങ്ങാലക്കുടയി ലെത്തി.
പദയാത്രയിലെ പടുകൂറ്റന്‍ കാളകള്‍ നാടിന് അത്ഭുതം വിതറി. എട്ടടിയിലധികം പൊക്കവും വലിയ വളഞ്ഞ കൊമ്പുകളും ഉയര്‍ന്ന മുതുകും ഏവരുടെയും ശ്രദ്ധകേന്ദ്രമായി. ഗുജറാത്തിലെ ബനസ്കന്ത ജില്ലയില്‍ നിന്നും കൊണ്ടുവന്ന ദ്വാപരയുഗത്തിലെ ശ്രീകൃഷ്ണ ഭഗവാന്റെ കാളകളായ കാങ്കറേജ് ഇനത്തില്‍ പെട്ട ഈ അഞ്ചുകൂറ്റന് കാളകളാണ് പദയാത്രയിലെ പ്രധാന രഥം വലിക്കുന്നത്.
രണ്ടു കാളകള്‍ രഥം വലിക്കുമ്പോള്‍ മൂന്നെണ്ണം വിശ്രമിച്ചു കൂടെ നടക്കും.
റഷ്യ, അമേരിക്ക, അര്‍ജന്റീന, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സന്യാസിമാരും ബ്രഹ്മചാരികളും അടക്കം 25 ഓളം പേര് പദയാത്രയില്‍ പങ്കെടുക്കുന്നുണ്ട്. മൂന്നുവര്‍ഷത്തിനു ശേഷം പദയാത്ര ദ്വാരകയിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: