Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്രഭൂമി കൈയ്യേറിയവര്‍ക്കൊപ്പം ദേവസ്വം മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 09:08 pm IST
in Kerala

ശാസ്താംകോട്ട: ക്ഷേത്രഭൂമി കയ്യേറിയവര്‍ക്കുവേണ്ടി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരിട്ടിടപെട്ടതായി ആരോപണം. ചക്കുവള്ളി പരബ്രഹ്മക്ഷേത്രഭൂമി കയ്യേറി കച്ചവടസ്ഥാപനങ്ങള്‍ കെട്ടിയവരെ ഒഴിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവ് അട്ടിമറിക്കാന്‍ സിപിഎമ്മും ദേവസ്വംമന്ത്രിയും ശ്രമിക്കുന്നുവെന്നാണ് ആരോപണം. കോടതി ഉത്തരവ് നടപ്പാക്കാന്‍ ശ്രമിച്ച കൊല്ലം ജില്ലാകളക്ടറെ മന്ത്രി ശാസിച്ചുവെന്നും സൂചനയുണ്ട്.

അതേസമയം ചക്കുവള്ളി ദേവസ്വംഭൂമിയിലെ കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്ന കാര്യത്തില്‍ ദേവസ്വംമന്ത്രിയും സിപിഎം നേതൃത്വവും കയ്യേറ്റക്കാരുടെ ഭാഗത്താണെന്ന ആരോപണവുമായി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ രംഗത്തെത്തി. കയ്യേറ്റക്കാരെ ഒഴിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച് ഒരുമാസം പിന്നിട്ടിട്ടും നടപടി ഉണ്ടായിട്ടില്ല. ജില്ലാകളക്ടറാണ് ഉത്തരവ് നടപ്പിലാക്കേണ്ടത്. കാര്യക്ഷമമായി ആദ്യംമുതല്‍ ഇടപ്പെട്ട ജില്ലാ കളക്ടര്‍ സിപിഎം നേതൃത്വത്തിന്റെയും ദേവസ്വംമന്ത്രിയുടെയും ഇടപെടലും സമ്മര്‍ദ്ദവും മൂലം പിന്നീട് പിന്മാറുകയാണ് ഉണ്ടായത് . കഴിഞ്ഞ ദിവസം മന്ത്രിയുടെ ചേമ്പറില്‍ ചക്കുവള്ളിവിഷയം സംബന്ധിച്ച് ചര്‍ച്ച നടന്നു. ചര്‍ച്ചയില്‍ കയ്യേറ്റക്കാരുടെ പ്രതിനിധിയായി എത്തിയത് സിപിഎം ജില്ലാസെക്രട്ടറിയേറ്റംഗവും എംപിയുമായ സോമപ്രസാദാണ്. കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ പറ്റില്ലെന്ന പരസ്യനിലപാട് സ്വീകരിച്ച സോമപ്രസാദ് ഭീഷണിയുടെ സ്വരത്തിലാണ് യോഗത്തില്‍ സംസാരിച്ചത്.

ദേവസ്വം ബോര്‍ഡിന്റെ അഭിപ്രായങ്ങള്‍ക്ക് വിലനല്‍കിയില്ല. 21ന് കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെ കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഗുരുതരമായ ക്രമസമാധാനപ്രശ്‌നം ഉണ്ടാകുമെന്ന് കളക്ടറെ കൊണ്ട് കോടതിയില്‍ റിപ്പോര്‍ട്ട് നില്‍കാനാണ് മന്ത്രിയുടെയും സിപിഎം നേതൃത്വത്തിന്റെയും ഇപ്പോഴുള്ള തീരുമാനമെന്ന് പ്രയാര്‍ പറഞ്ഞു. ബോര്‍ഡ് ഈ തീരുമാനങ്ങളെ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോടതി അലക്ഷ്യത്തിന് കളക്ടര്‍ സമാധാനം പറയേണ്ടിവരുമെന്ന് മന്ത്രിയെ അറിയിച്ചപ്പോള്‍ അപ്പോള്‍ കാണാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒഴിപ്പിക്കലിന് തടസം നില്‍ക്കുന്നത് സിപിഎം നേതാവ് കൂടിയായ സോമപ്രസാദ് എംപിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടെ സര്‍ക്കാര്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്നാരോപിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെ മാറ്റാന്‍ സിപിഎം നീക്കം തുടങ്ങി. ദേവസ്വംമന്ത്രിയുടെ വാക്കിന് പുല്ലുവില കല്‍പ്പിക്കുന്ന പ്രസിഡന്റ് തല്‍സ്ഥാനത്ത് തുടരേണ്ടെന്നാണ് സിപിഎം തീരുമാനം. ദേവസ്വം ഭൂമിയിലെ കൈയേറ്റങ്ങള്‍ ഏതുവിധേയനെയും നിലനിര്‍ത്താന്‍ തന്നെയാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നത്. ഇതിനായി ഭരണസ്വാധീനം മുഴുവന്‍ വിനിയോഗിക്കാനാണ് നീക്കം.

കൈയേറ്റ സ്ഥലത്തെ കടകള്‍ കഴിഞ്ഞ ദിവസം തുറക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായിരുന്നു. പോലീസ് ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. അതേ സമയം ക്ഷേത്ര ഭൂമിയില്‍ വിശ്വാസികള്‍ ആരംഭിച്ചിരിക്കുന്ന നിരാഹാര സമരം ആറാംദിവസം പിന്നിട്ടു. സമരത്തിന് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്. ക്ഷേത്ര വിശ്വാസത്തെ തകര്‍ക്കുന്ന സിപിഎം നിലപാട് തുറന്ന് കാട്ടാനൊരുങ്ങുകയാണ് പരബ്രഹ്മക്ഷേത്രഭൂമി സംരക്ഷണ സമിതിയും ഹിന്ദുഐക്യവേദിയും. ഗൃഹസമ്പര്‍ക്കം ഉള്‍പ്പടെ നടത്തി ഭക്തജനങ്ങളെ സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താനാണ് തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.