കോട്ടയം: യാക്കോബായ സഭയിലെ മെത്രോപ്പോലിത്തമാരെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണി ഉയര്‍ത്തുകയും ചെയ്ത ഗുര്ഗാന് ഫെയ്സ് ബുക്ക് പേജിനെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഡിജിപിക്ക് നിര്‍ദ്ദേശം നല്കി. അയല്മായ ഫോറം പ്രസിഡന്റ് പോള്‍ വര്‍ഗീസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പരമാദ്ധ്യക്ഷന്‍ പാത്രീയര്‍ക്കീസ് ബാവയേയും മലങ്കരയിലെ ചില മെത്രാപ്പോലീത്താമാരെക്കുറിച്ചും അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുകയും ചില മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്ത ഗുര്ഗാന് എന്ന ഫെയ്സ് ബുക്ക് പേജിനെ കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നായിരുന്നു പരാതി. സഭയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ വാര്‍ത്തയാക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് ഭീഷണിയുണ്ടായത്. യാക്കോബായ സഭയിലെ ഒരു വിഭാഗം മെത്രാപ്പോലീത്തമാര്ക്കെതിരെയും മേലധ്യക്ഷനായ പാത്രിയര്‍ക്കീസ് ബാവക്കെതിരെയും അസഭ്യങ്ങളും ഇവര്‍ ഫെയ്സ്ബുക്ക് വഴി പ്രചരിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു.
ഗുര്ഗാന് എന്ന ഫെയ്സ് ബുക്ക് പേജ് സഭയുടെ എംബ്ലവും മറ്റും ഉപയോഗിച്ചാണ് പ്രവര്‍ത്തിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഇത് യാക്കോബായ സഭ വിലക്കിയിരുന്നു. ക്രൈസ്തവ ഭീകര ഗ്രൂപ്പായ ഗൂര്‍ഗാന്‍ സഭാചിഹ്നങ്ങള് ഉപയോഗിക്കുന്നത് വിലക്കുന്നു എന്നാണ് സഭ അറിയിച്ചത്. സൈബര്‍ സെല്ലിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഈ പേജ് ഈന്ത്യയില്‍ നിന്നല്ല പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: