കണ്ണൂര്‍: 2016-2017 ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ 13-ാം റാങ്കും സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനവും നേടിയ കണ്ണൂര്‍ പരിയാരം സ്വദേശി അതുല്‍ ജനാര്ദ്ദനന് കണ്ണൂരിലെ ഐഎഎസ് കോച്ചിങ്ങ് സെന്ററായ കെഎസിഇയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കി.
ചടങ്ങില്‍ അതുലിന് അക്കാദമിക് ചെയര്‍മാനും മുന്‍ ജില്ലാ കലക്ടറുമായ പി.കമാല്‍ ഉപഹാരം സമര്‍പ്പിച്ചു. കെഎസിഇയില് നിന്ന് ആദ്യമായി ഐഎഎസ് പ്രിലിമിനറി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുമായും അതുല്‍ ജനാര്ദ്ദനന് സംവദിച്ചു. ചടങ്ങില്‍ കെഎസിഇ സെക്രട്ടറി എ.അബ്ദുല്‍ റഫീഖ്, അക്കാദമിക് ഹെഡ് ഒ.അബൂസാലി, വി.വി.മുനീര്‍, ഡോ.താജുദ്ധീന്‍, വി.എന്‍.മുഹമ്മദലി, കെ.എന്‍.മുഹമ്മദലി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: