ചാവക്കാട്: യുവമോര്‍ച്ച ഗുരുവായൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയായിരിക്കെ എന്‍.ഡി.എഫ്. അക്രമകാരികളാല്‍ കൊല ചെയ്യപ്പെട്ട മണികണ്ഠന് പെരിയമ്പലത്തിന്റെ ബലിദാന ദിനാചരണം ചാവക്കാട് വസന്തം കോര്‍ണറില്‍ നടന്നു. നിരവധി പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി.
ബി.ജെ.പി. ചാവക്കാട് മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് പ്രസന്നന് പാലയൂര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് സുമേഷ് തേര്‍ളി, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് കെ.എസ്.അനില്‍കുമാര്‍, എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സത്യന് കാവതിയാട്ട്, ശ്രീരാഗ് ഗുരുപാദപുരി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: