വടക്കാഞ്ചേരി: ഓട്ടുപാറയില്‍ നടത്തിയ കാന ശുചീകരണത്തില്‍ വലഞ്ഞ് വ്യാപാരികളും കാല്‍നടയാത്രക്കാരും. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചുമാറ്റിയ കാനക്ക് മുകളിലെ സ്ലാബുകള്‍ പുനഃസ്ഥാപിക്കാത്തതുമൂലം ദുരന്തമുഖമായി നില്‍ക്കുകയാണ് ഇവിടം.
ആഴമുള്ള കാനയുടെ ഒട്ടുമിക്കയിടത്തും സ്ലാബുകള്‍ ഇല്ലാത്ത അവസ്ഥയാണ്. കാനയിലേക്ക് ഒഴുകിയെത്തുന്ന വെള്ളം കാനയില്‍ നിന്നുള്ള ഒഴുക്കു നിലച്ചതുമൂലം വെള്ളം കെട്ടികിടന്ന് ദുര്‍ഗന്ധം വമിക്കുകയാണ്. ഇതുമൂലം ജനങ്ങള്‍ വ്യാപാര സ്ഥാപനങ്ങളിലേക്ക് കയറുന്നില്ലെന്നും വ്യാപാരികള്‍ പറയുന്നു.
ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളുടേയും മുന്‍വശത്തെ സ്ലാബുകള്‍ കാണാതായിട്ടുണ്ട്. ഇതിന് പുറമെയാണ് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ പൊട്ടി ജലം പാഴാകുന്നത്. രണ്ടാഴ്ച പിന്നിട്ടിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: