കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ തെരുവുവിളക്കു കരാര്‍ അഴിമതിക്കെതിരെ പ്രക്ഷോഭവുമായി ബിജെപി. പ്രക്ഷോഭത്തിന്റെ ഭാഗമായി കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാര്‍ ഏകദിന ഉപവാസം നടത്തും. 20ന് മുതലക്കുളം മൈതാനത്താണ് കൗണ്‍സിലര്‍മാര്‍ ഉപവസിക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ നടക്കുന്ന ഉപവാസം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യും.
കോര്പ്പറേഷന് പരിധിയില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിനായി നല്കിയ കരാര്‍ കോര്പ്പറേഷന് തന്നെ പുറത്തിറക്കിയ താല്പര്യ പത്രത്തിന് വിരുദ്ധമായാണ് ഒപ്പിട്ടതെന്നാണ് കണ്ടെത്തല്‍. ഇതുവഴി ടെണ്ടര്‍ എടുത്ത ഏജ ന്സിക്ക് വന്‍ ലാഭം ഉണ്ടായെന്നും ആരോപണം ഉയ ര്‍ന്നിട്ടുണ്ട്. കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച വിഷയം ചര്‍ച്ചയായപ്പോള്‍ സംഭവത്തെക്കുറിച്ച് പഠിച്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോര്പ്പറേഷന് സെക്രട്ടറിക്ക് മേയര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: