കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്റെ സഹായത്തോടെ കോര്പറേഷന് കുടുംബശ്രീ സിഡിഎസ് നടപ്പാക്കുന്ന ജലവിതരണ സംവിധാനമായ ‘തീര്‍ത്ഥം’ പദ്ധതിയുടെ ശിലാസ്ഥാപനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് നിര്‍വ്വഹിച്ചു. ദില്ലി ആസ്ഥാനമായുള്ള ധാരണ ഇന്‍ഫ്രാസ്ട്രെക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ പഴയ കോര്പറേഷന് ഓഫിസ് കോമ്പൗണ്ടിലാണ് പദ്ധതിയുടെ പ്രഥമ വാട്ടര്‍ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നത്. നാല്പത് ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പ്ലാന്റ് 45 ദിവസത്തിനുള്ളില്‍ പ്രവര്‍ത്തനസജ്ജമാവും. തുടര്‍ന്ന് എലത്തൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലും ഫ്രാന്‍സിസ് റോഡ് ടി.ബി.ക്ലിനിക്ക് പരിസരത്തും രണ്ട് പ്ലാന്റുകള്‍ സ്ഥാപിക്കും. നഗരസഭാ പരിധിയിലെ വീടുകളില്‍ ഇരുപത് രൂപയ്ക്ക് ഇരുപത് ലിറ്റര്‍ ജലം വിതരണം ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ക്ഷേമകാര്യസമിതി ചെയര്‍പേഴ്സണ്‍ അനിതാരാജന് അധ്യക്ഷയായിരുന്ന ചടങ്ങില്‍ കോര്പറേഷന് സെക്രട്ടറി മൃണ്മയി ജോഷി ശശാങ്കിന് നല്കി ഡെപ്യൂട്ടിമേയര്‍ മീരാ ദര്‍ശക് ലോഗോ പ്രകാശനം ചെയ്തു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ പി.സി. രാജന്, കെ.വി. ബാബുരാജ്, എം.സി. അനില്‍കുമാര്‍, ടി.വി. ലളിതപ്രഭ, ആശാ ശശാങ്കന്, എം. രാധാകൃഷ്ണന്, കൗണ്‍സിലര്‍മാരായ ഇ. പ്രശാന്ത്കുമാര്‍, സി.അബ്ദുറഹിമാന്, കുടുംബശ്രീ ജില്ലാമിഷന് കോ-ഓര്‍ഡിനേറ്റര്‍ പി.സി. കവിത, കുടുംബശ്രീ സിഡിഎസ് മെമ്പര്‍ സെക്രട്ടറി എം.വി.റംസി ഇസ്മയില്‍, ഷീജ.പി. പി, ബീന.കെ, തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: