ന്യൂദല്‍ഹി; കരസേനാ മേധാവി ബിപിന്‍ റാവത്തിനെ തെരുവു ഗുണ്ടയെന്നു വിളിച്ച കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതിനെ ന്യായീകരിച്ച് സിപിഎം നേതാവ് വൃന്ദ കാരാട്ട്. പീപ്പിള്‍സ് ഡെമോക്രസിയില്‍ സൈന്യത്തെ അവഹേളിച്ച് പ്രകാശ് കാരാട്ട് ലേഖനമെഴുതിയിരുന്നു. അത് വിവാദമായതിനു പിന്നാലെയാണ് വൃന്ദയും പട്ടാളത്തെ അധിക്ഷേപിച്ചിറങ്ങിയത്.
കരസേനാ മേധാവി റാവത്തിന്റെ പ്രസ്താവനകള്‍ വിവാദങ്ങളാണ്. അവയെല്ലാം എതിര്ക്കേണ്ടവയുമാണ്. തന്റെ പദവിക്ക് നിരക്കാത്ത പ്രസ്താവനകളാണ് റാവത്ത് നടത്തുന്നത്. വൃന്ദ പറയുന്നു.
അതിനിടെ സൈന്യത്തെ അവഹേളിച്ച സന്ദീപിനെ ബിജെപി രൂക്ഷമായി വിമര്‍ശിച്ചു. സന്ദീപിന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ മാപ്പുപറയണം. കോണ്‍ഗ്രസിന്റെ മനോഭാവം ഞെട്ടിക്കുന്നതാണ്.
കരസേനയെ താഴ്ത്തിക്കെട്ടാനാണ് കോണ്‍ഗ്രസിന്റെ നീക്കം. അവര്‍ സൈന്യത്തിന്റെ സത്യസന്ധയെയാണ് ചോദ്യം ചെയ്തിരിക്കുന്നത്. അവര്‍ മാപ്പുപറയണം. കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന് പറഞ്ഞു. സന്ദീപിനെ പുറത്താക്കണമെന്ന് ബിജെപി നേതാവ് സമ്പിത് പത്ര ആവശ്യപ്പെട്ടു.
സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനും സൈന്യത്തെ അവഹേളിച്ച് പ്രസ്താവന നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: