തിരുവനന്തപുരം: മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിനുള്ള നീക്കം ലീഗിന്റെ രാഷ്ട്രീയ പാപ്പരത്തത്തിന് തെളിവാണെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്. മുസ്ലീം ലീഗിന് കള്ളവോട്ടുകളില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആസൂത്രിതമായ തെരഞ്ഞെടുപ്പ് അട്ടിമറിയാണ് മഞ്ചേശ്വരത്ത് നടന്നതെന്നും, താന്‍ നടത്തിയ കേസ് ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും വലിയ നിയമയുദ്ധമാണെന്നും സുരേന്ദ്രന് പറഞ്ഞു.
മഞ്ചേശ്വരം എംഎല്‍എ പിബി അബ്ദുറസാക്ക് രാജിവെച്ചാലും അത് ബിജെപിയുടെ വിജയമാണ്. തങ്ങളുടെ വാദങ്ങള്‍ ശരിവെയ്ക്കുന്നതാകും അതെന്നും, കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വസ്തുതാപരമായിരുന്നുവെന്നും വിദേശത്തുള്ളവരും മരിച്ചവരും കള്ളവോട്ട് ചെയ്താണ് തന്നെ പരാജയപ്പെടുത്തിയതെന്നും സുരേന്ദ്രന് പറഞ്ഞു.
3000 കള്ളവോട്ടുകളാണ് മഞ്ചേശ്വരത്ത് നടന്നിട്ടുള്ളത്. കേസ് നീണ്ടുപോകാതിരിക്കാന്‍ 259 കള്ളവോട്ടുകളുടെ വിവരങ്ങള്‍ മാത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിച്ച് ലീഗിനെ പരാജയപ്പെടുത്താന്‍ സാധിക്കുമോയെന്ന് നോക്കും. മരിച്ചവരുടെ മരണ സര്‍ട്ടിഫിക്കറ്റ്, വിദേശത്തുള്ളവരുടെ പാസ്പോര്‍ട്ട് അടക്കം കള്ളവോട്ട് നടന്നുവെന്ന് തെളിയിക്കുന്നതിനാവശ്യമായ എല്ലാ രേഖകളും കോടതിയില്‍ ഹാജരാക്കാനായന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: