കൊല്ലം: മൂന്നു ദിവസത്തെ അനശ്ചിതത്വത്തിനൊടുവിലാണ് കുണ്ടറ പീഡനത്തില്‍ കുട്ടിയുടെ മുത്തച്ഛന് അറസ്റ്റിലായത്. കുണ്ടറ നാന്തിരിക്കലില്‍ ആറാം ക്ളാസുകാരി ആത്മഹത്യ ചെയ്ത കേസില്‍ വിക്ടര്‍ ദാനിയേലാണ് അറസ്റ്റിലായത്.
ലോക്കല്‍ പൊലീസ് ഇത് വെറും ആത്മഹത്യയെന്ന നിലയില്‍ ഒതുക്കിയെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു വന്നതോടെ കുട്ടിയുടെ പിതാവ് ജോസ് പരാതിയുമായി രംഗത്തെത്തി. കെഎസ്ഇബി ലൈന്മാനായ ജോസ് മദ്യപാനി ആയതിനാല്‍ ഇയാളുടെ പരാതികള്‍ക്ക് ആരും വലിയ ഗൗരവം നല്‍കിയില്ല.
എന്നാല്‍ മാദ്ധ്യമ വാര്‍ത്തകളും മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലും കൂടി ആയപ്പോഴാണ് കേസ് വിവാദമായത്. ഇതേ തുടര്‍ന്ന് കുണ്ടറ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ആര്. ഷാബുവിനെയും എസ്.ഐ രജീഷിനെയും സസ്പെന്‍ഡ് ചെയ്തിരുന്നു. റൂറല്‍ എസ്പി എസ്. സുരേന്ദ്രന് കേസ് അന്വേഷണത്തില്‍ നേരിട്ട് ഇടപെടുകയും ഡിവൈഎസപി ബി. കൃഷ്ണകുമാറിന് അന്വേഷണ ചുമതല നല്‍കുകയും ചെയ്തു.
രണ്ട് ഡിവൈ.എസ്.പിമാരും 6 സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍മാരും 10 എസ്ഐമാരും അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനും പോക്്സോ നിയമപ്രകാരവും ആത്മഹത്യാ പ്രേരണയ്ക്കുമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പ്രതിയുടെ അറസ്റ്റ്രേഖപ്പെടുത്തിയത്. സംഭവത്തില്‍ മറ്റ് പ്രതികളുണ്ടോയെതും പരിശോധിച്ച് വരികയാണ്. കത്തെഴുതിയത് പെണ്‍കുട്ടി തന്നെയാണന്ന് കഴിഞ്ഞ ദിവസം ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു.
കൊലപാതകമല്ല ആത്മഹത്യയാണെന്ന നിരീക്ഷണത്തിലാണ് പോലീസ്. പ്രതിയെ ഇന്ന് കൊല്ലം കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: