ജമ്മു: നിയന്ത്രണരേഖയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. ജമ്മുകശ്മീര്‍ ഭിംഭെര് ഗലി, ബലകോട്ടെ എന്നീ സെക്ടറുകളില്‍ ഇന്നലെ രാവിലെ ആറ് മണി മുതല്‍ രണ്ടു തവണയാണ് പാക് സൈന്യം വെടിയുതിര്‍ത്തത്. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതിനെ തുടര്‍ന്നാണ് വെടിവെപ്പ് നിര്‍ത്തിയത്.
രണ്ടിഞ്ച് മോര്‍ട്ടാറുകളും ഓട്ടോമാറ്റിക് തോക്കുകളുമാണ് വെടിവെപ്പിന് ഉപയോഗിച്ചതെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. 11 ദിവസത്തിനിടെ ഇത് അഞ്ചാം തവണയാണ് നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന് പ്രകോപനമുണ്ടാവുന്നത്. പൂഞ്ച്- രജൗരി മേഖലയിലാണ് ഇതിനു മുമ്പ് വെടിവെപ്പ് ഉണ്ടായിട്ടുള്ളത്.
ഈ മാസം 13ന് പൂഞ്ച് സെക്ടറിലെ നിയന്ത്രണ രേഖയില്‍ പാക് സൈന്യം വെടിയുതിര്‍ത്തു. 82 എംഎം മോര്‍ട്ടാറുകളും ഓട്ടോമാറ്റിക് തോക്കുകളുമാണ് ഉപയോഗിച്ചത്. നിയന്ത്രണ രേഖയിലെ പാക്ക് പ്രകോപനത്തില്‍ ഒരു ഇന്ത്യന്‍ ജവാന് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: