Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുന്നപ്ര, വയലാര്‍ സമരത്തില്‍ വീഴ്‌ച്ചകള്‍ സംഭവിച്ചിരുന്നെന്ന് ഗൗരിയമ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 01:34 pm IST
in Kerala

ഹിന്ദുഐക്യവേദിയുടെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് പുന്നപ്ര-വയലാര്‍ സമരത്തിന്റെ കാണാപ്പുറങ്ങള്‍ എന്ന വിഷയത്തെ അധികരിച്ച് നടത്തിയ സെമിനാര്‍ കെ. ആര്‍. ഗൗരിയമ്മ വീഡിയോ സന്ദേശത്തിലൂടെ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: പുന്നപ്ര, വയലാര്‍ സമരത്തില്‍ വീഴ്ചകള്‍ സംഭവിച്ചിരുന്നുവെന്ന് ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആര്‍. ഗൗരിയമ്മ. നിറതോക്കിന് മുന്നിലേക്ക് പാവപ്പെട്ട തൊഴിലാളികളെ പറഞ്ഞയക്കരുതായിരുന്നു. പട്ടാളക്കാര്‍ കമഴ്ന്ന് കിടന്ന് വെടിവെച്ചതിനാലാണ് കൂടുതല്‍ ആളപായം ഉണ്ടാകാതിരുന്നതെന്നും ഗൗരിയമ്മ പറഞ്ഞു.

ഹിന്ദുഐക്യവേദിയുടെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് പുന്നപ്ര-വയലാര്‍ സമരത്തിന്റെ കാണാപ്പുറങ്ങള്‍ എന്ന വിഷയത്തെ അധികരിച്ച് നടത്തിയ സെമിനാര്‍, വീഡിയോ സന്ദേശത്തിലൂടെ ഉദ്്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പുന്നപ്രവയലാര്‍ സമരം കര്‍ഷകത്തൊഴിലാളികളുടെ സമരമായിരുന്നുവെന്ന അഭിപ്രായമാണ് തനിക്കുള്ളത്.

സമരത്തില്‍ താന്‍ പങ്കെടുത്തിട്ടില്ല, അക്കാലയളവില്‍ അഭിഭാഷകയായി ചേര്‍ത്തല കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയായിരുന്നു. ഈ സമരത്തെ പുകഴ്‌ത്തി കുറെക്കാലം പ്രസംഗിച്ച് നടന്നിട്ടുണ്ട്. അതിനാല്‍ ഇനി കൂടുതല്‍ പറയുന്നില്ലെന്നും ഗൗരിയമ്മ പറഞ്ഞു.

ഹിന്ദു ഐക്യത്തിനായുള്ള ശ്രമങ്ങള്‍ പണ്ടു മുതല്‍ത്തന്നെ തുടങ്ങിയിരുന്നു. ക്ഷേത്രപ്രവേശന വിളംബരവും മറ്റും അതിന്റെ ഭാഗമാണ്. ഹിന്ദുക്കളെ മാത്രമല്ല, മുഴുവന്‍ ജനങ്ങളെയും ഒന്നിപ്പിച്ച് മുന്നേറാന്‍ ഹിന്ദുഐക്യ വേദിക്ക് സാധിക്കും. സമുദായങ്ങളും മതങ്ങളും തമ്മിലുള്ള അകല്‍ച്ച അവസാനിപ്പിക്കണം. ഇന്ത്യയുടെ നേതൃത്വത്തിലേക്ക് ഉയരാന്‍ ഹിന്ദുഐക്യവേദിക്ക് കഴിയട്ടെയെന്നും ഗൗരിയമ്മ ആശംസിച്ചു.

ക്വിറ്റിന്ത്യാ സമരത്തെ ഒറ്റു കൊടുത്തതിന്റെ മാനക്കേട് മറയ്‌ക്കാന്‍ പാവപ്പെട്ട തൊഴിലാളികളെ കുരുതി കൊടുക്കുകയായിരുന്നു പുന്നപ്രയിലും വയലാറിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചെയ്തതെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ടി. ജി. മോഹന്‍ദാസ് പറഞ്ഞു. സമരത്തില്‍ പങ്കെടുത്ത പലര്‍ക്കും പല ലക്ഷ്യങ്ങളാണുണ്ടായിരുന്നത്. ചിലര്‍ കൂലി വര്‍ധനവിന് വേണ്ടിയാണ് പങ്കാളികളായത്. മറ്റു ചിലര്‍ക്ക് സായുധ പോരാട്ടത്തിലൂടെ ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകള്‍ മോചിപ്പിക്കുകയായിരുന്നു ലക്ഷ്യം. ചിലര്‍ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ സമരത്തെ ഉപയോഗിക്കുകയായിരുന്നു. നായകനില്ലാതെ, നേതാക്കന്മരെല്ലാം ഒളിച്ചോടി പാവം തൊഴിലാളികളെ കുരുതി കൊടുക്കുകയായിരുന്നു. നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം നടന്ന സമരത്തെ സ്വാതന്ത്യസമരമെന്ന് വിശേഷിപ്പിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

തീര്‍ത്തും ഒറ്റപ്പെട്ട അക്രമ സംഭവങ്ങളെയാണ് കമ്മ്യൂണിസ്റ്റുകാര്‍ പുന്നപ്ര വയലാര്‍ സമരങ്ങളെന്ന് കൊട്ടിഘോഷിക്കുന്നതെന്ന് മുന്‍ എംഎല്‍എ ഡി. സുഗതന്‍ പറഞ്ഞു. പുന്നപ്രയിലെ രണ്ടു ക്രിസ്ത്യന്‍ കുടുംബങ്ങള്‍ തമ്മില്‍ വിവാഹത്തിന്റെ പേരിലുണ്ടായ തര്‍ക്കമാണ് അക്രമത്തിലും പിന്നീട് വെടിവെപ്പിലും കലാശിച്ചത്. പുന്നപ്രയിലെ വെടിവെപ്പില്‍ അഞ്ചു പോലീസുകാരും 28 തൊഴിലാളികളുമാണ് മരിച്ചത്. വയലാറില്‍ 103 പേരാണ് കൊല്ലപ്പെട്ടത്.

പുന്നപ്രയിലെ വെടിവെപ്പ് വിവരം അറിയിക്കാന്‍ ദൃക്‌സാക്ഷികള്‍ ആലപ്പുഴയിലെ പോലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസിലെത്തിയപ്പോള്‍ സമര നേതാവ് ടി. വി. തോമസ് പോലീസ് മേധാവിയുമായി രഹസ്യ ചര്‍ച്ച നടത്തുന്നതാണ് കണ്ടത്. അതെല്ലാം ചരിത്രത്തിന്റെ ഭാഗമാണെന്നും സുഗതന്‍ പറഞ്ഞു. ഒരു സമരത്തിന്റെയും ഭാഗമായല്ല പുന്നപ്രയിലും, വയലാറിലും നടന്ന അക്രമങ്ങള്‍, എന്നിട്ടും മഹത്തായ സമരങ്ങളെന്ന പേരില്‍ വാഴ്‌ത്തുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

തിരുവിതാംകൂറിനെ ഇന്ത്യന്‍ യൂണിയനില്‍ നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള സ്വാതന്ത്യ സമരമാണ് പുന്നപ്രയിലും, വയലാറിലും നടന്ന തെന്ന പ്രപചാരണം അടിസ്ഥാന രഹിതമാണെന്നും ഇവ കേവലം ലഹളകള്‍ മാത്രമായിരുന്നെന്നും അഡ്വ. കാവാലം കൃഷ്ണകുമാര്‍ പറഞ്ഞു. 1947 ജനുവരിയിലാണ് സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന വാദം സര്‍ സിപി ഉയര്‍ത്തിയതെന്നും കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി. ഭാരതീയ വിചാരകേന്ദ്രം ജില്ലാ സെക്രട്ടറി ജെ. മഹാദേവന്‍ മോഡറേറ്ററായിരുന്നു. എ. അരുണ്‍ സ്വാഗതം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.