ന്യൂദൽഹി: ഓപ്പറേഷനിടെ യുവതിയുടെ ഗർഭപാത്രത്തിൽ സൂചി നിക്ഷേപിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി. ദൽഹിയിലെ ഉപഭോക്തൃ പരിഹാര കമ്മീഷനാണ് വടക്കൻ ദൽഹിയിലെ ശ്രീ ജീവൻ ആശുപത്രിക്കെതിരെ നടപടി എടുത്തത്. ഇതിനു പുറമെ മൂന്ന് ലക്ഷം രൂപ ഓപ്പറേഷന് വിധേയയായ യുവതിക്ക് നൽകണമെന്നും കമീഷൻ ഉത്തരവിട്ടു.
മുപ്പത് ലക്ഷം രൂപ കൺസ്യൂമർ വെൽഫെയർ ഫണ്ടിൽ നിക്ഷേപിക്കാനാണ് കമ്മീഷന്റെ നിർദ്ദേശം .2009ൽ ദൽഹി സ്വദേശിനി റുബീന പ്രസവത്തെ തുടർന്നാണ് ആശുപത്രിയെ സമീപിച്ചത്. എന്നാൽ ഓപ്പറേഷൻ നടത്താൻ വേണ്ട ഡോക്ടർ ആശുപത്രിയിൽ ഇല്ലായിരുന്നു. തുടർന്ന് യുവതിയെ ഫാർമസിസ്റ്റാണ് ഓപ്പറേഷൻ ചെയ്തത്.
ഓപ്പറേഷനിടെ ഗർഭപാത്രത്തിൽ സൂചി കുടുങ്ങിപ്പോകുകയായിരുന്നു. ഇത് ആശുപത്രിയുടെ ഭാഗത്ത് നിന്നും വന്ന വലിയ തെറ്റായിട്ടാണ് കമ്മീഷൻ വിലയിരുത്തിയത്. തുടർന്നാണ് ആശുപത്രിക്കെതിരെ നടപടി സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: