റിയാദ്: സൗദി അറേബ്യയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. റബജ് ഒന്നുമുതല്‍ (മാര്‍ച്ച് 29) റമദാന് അവസാനം വരെയാണ് പൊതുമാപ്പ് കാലയാളവ്.ഇവര്‍ക്ക് പിഴ, ശിക്ഷ, തടവ് ഇല്ലാതെ രാജ്യം വിടാം.
നാട്ടിലേക്ക് പോകുന്നവരെ വിരലടയാളം രേഖപ്പെടുത്തി രാജ്യത്തേയ്ക്ക് തിരികെ വരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. ലംഘരില്ലാത്ത രാജ്യം എന്ന തലക്കെട്ടിലാണ് മൂന്ന് മാസത്തെ കാമ്പയിന് നടത്തുന്നത്. സൗദിയിലെ എംബസികള്‍, കോണ്‍സുലേറ്റുകള്‍ എന്നിവയ്ക്ക് ഇത് സംബന്ധിച്ച് ഉത്തരവ് കൈമാറിയിട്ടുണ്ട്.
രാജ്യത്ത് നിയമലംഘകരെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. തൊഴില്‍, ഇഖാവ് നിയമ ലംഘകര്‍, അതിര്‍ത്തി നിയമം ലംഘിച്ചവര്‍, ഹുറൂബ് ആക്കപ്പെട്ടവര്‍, ഹജ്ജ് ഉംറ വിസ കാലാവധി കഴിഞ്ഞവര്‍, സന്ദര്‍ശന വിസ കാലാവധി അവസാനിച്ചവര്‍, വിസ നന്പറില്ലാത്തവര് എന്നിവര്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: