പരപ്പനങ്ങാടി: ലഹരിയുടെ മായികലോകത്ത് അറിയാതെ എത്തിപ്പെട്ട നിരവധി കൗമാര പ്രായക്കാരുണ്ട്. സാഹചര്യങ്ങള്‍ അവരെ അങ്ങനെയാക്കിയെന്ന് തീര്‍ത്തു പറയാനാവില്ല. ചലച്ചിത്രങ്ങളിലും ദൃശ്യമാധ്യമ രംഗത്തെ പാരമ്പരകളിലും ലഹരിയുടെ ഉപയോഗം ചിത്രീകരിക്കപ്പെടുന്നുണ്ട്. കുത്തഴിഞ്ഞ കുടുംബബന്ധങ്ങളും ഒരു പിരിധിവരെ മക്കളെ ലഹരി ഉപഭോഗത്തിലേക്ക് തള്ളിവിടുന്നുണ്ട്.
സിഗരറ്റില്‍ തുടങ്ങി കഞ്ചാവ്, ചരസ്, ഭാംഗ് തുടങ്ങിയ വിലകൂടിയ ഇനങ്ങളിലേക്ക് എത്തുമ്പോളാണ് സമൂഹത്തില്‍ കുട്ടി കുറ്റവാളികള്‍ സൃഷ്ടിക്കപ്പെടുന്നത്. കൗമാരക്കാരുടെ ചെറിയ കൂട്ടുകെട്ടുകള്‍ വലുതായി മാറുമ്പോള്‍ ലഹരി ഉപയോഗത്തിന്റെ തോതിലും വ്യത്യാസം വന്നുകൊണ്ടിരിക്കുന്നു.
സിനിമ, സീരിയലുകളില്‍, മദ്യപാന സദസുകള്‍ മാഫിയുടെ ഭാഗമാകുമ്പോള്‍ മദ്യത്തിന്റെ രുചിയറിയാന്‍ സ്വാഭാവികമായും കൗമാര മനസുകള്‍ കൊതിക്കും. മദ്യത്തിന്റെ രുചിയറിയുന്നതോടെ മദ്യപിച്ചാലുണ്ടാകുന്ന രൂക്ഷഗന്ധവും ഒഴിവാക്കാന്‍ വേണ്ടിയാണ് പലകുട്ടികളും മയക്കുമരുന്നുകള്‍ തേടിയെത്തുന്നത്. ഇവിടെ നിന്നുമാണ് ചെലവു കുറഞ്ഞ പുകയില ഉല്‍പ്പനങ്ങള്‍ ഉപയോഗിക്കാന്‍ പഠിക്കുന്നത്. മദ്യപിച്ചു വാഹനമോടിക്കുന്നതിന് നിയമ തടസമുണ്ടെങ്കിലും പുകയില, മയക്കുമരുന്നുകള്‍ എന്നിവ ഉപയോഗിച്ച് വാഹമോടിക്കുന്നതില് വിലക്കില്ല എന്നതാണ് വിചിത്രമായ മോട്ടോര്‍ നിയമം.
ബസ് ഡ്രൈവര്‍മാരില്‍ 50 ശതമാനത്തില്‍ അധികവും പേര് പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണ്. ലഹരിയുടെ ആവേശത്തില്‍ നിരത്തുകളില്‍ മത്സര ഓട്ടത്തിലും ട്രാഫിക് നിയമലംഘനങ്ങളിലും നിരവധി അപകട പരമ്പരകളാണ് ഉണ്ടാവുന്നത്. കുടുംബ ബന്ധങ്ങളില്‍ നിന്നും അകന്ന് സദാ ഉദാസീന മനോഭാവം കാണിക്കുന്നവരും ചില സമയങ്ങളില്‍ അമിതമായ ഉണര്‍വും ആവേശവും കാണിക്കുന്നുവെങ്കില്‍ കുട്ടികള്‍ ലഹരി ഉപയോഗം തുടങ്ങി എന്ന് അനുമാനിക്കാവുന്നതാണ്.
ലഹരി മുക്തിയുടെ നല്ലപാഠങ്ങള്‍ പകര്‍ന്ന് തരാന്‍ ഇന്ന് വിദ്യാലയങ്ങളില്‍ തന്നെ നിരവധി സന്നദ്ധ സംഘടനങ്ങളുടെ നേതൃത്വത്തില്‍ കൗസിലിങ്ങ് സെന്ററുകളുണ്ട്. വിദ്യാലയ പരിസരങ്ങളില്‍ ലഹരി ലഭ്യത കുറക്കുകയെന്നതാണ് അദ്ധ്യാപക രക്ഷാകര്‍തൃസമിതികള്‍ക്കും എക്സൈസ്- പോലീസ് വകുപ്പുകള്‍ക്കും ഫലപ്രദമായി നടപ്പിലാക്കാനാവുക. എന്‍എസ്എസ്, എസ്പിസി, ചൈല്‍ഡ് ലൈന്‍ തുടങ്ങിയ വിദ്യാര്ത്ഥിക്ഷേമത്തിനായിട്ടുള്ള സംഘടനകളും കൈകോര്‍ത്തു പ്രവര്‍ത്തിച്ചാല്‍ ലഹരിമുക്തമായ പുതുതലമുറയെ വാര്‍ത്തെടുക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: