ഭൂ മാഫിയയെ ഒതുക്കാന്‍ ശക്തമായ നടപടി സ്വീകരിച്ച ദേവികുളം സബ് കളക്ടര്‍ക്കെതിരെ ദേവികുളം ആര്‍ഡിഒ ഓഫീസിന് മുന്നില്‍ സിപിഎമ്മും കര്‍ഷക സംഘവും നടത്തുന്ന സമരം എങ്ങനെ ഒത്തുതീര്‍പ്പാക്കുമെന്ന് ആലോചിച്ച് തലപുകയ്ക്കുകയാണ് ജില്ലയിലെ സിപിഎം നേതൃത്വം. പുലിയായി ഇറങ്ങി എലിയായി മടങ്ങേണ്ട സ്ഥിതിയാണ് സിപിഎമ്മിന്.
പാറമാഫിയയ്ക്കും കയ്യേറ്റക്കാര്‍ക്കും അനധികൃത കെട്ടിടം നിര്മ്മിക്കുന്നവര്ക്കുമെതിരെ സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് ശക്തമായ നിലപാടുകള്‍ സ്വീകരിച്ചതോടെയാണ് സിപിഎം സബ് കളക്ടര്‍ക്കെതിരെ തിരിഞ്ഞത്. സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും പാറ മോഷ്ടിച്ചിരുന്ന ചതുരങ്കപ്പാറിലെയും ശാന്തന്‍പാറയിലെയും പാറമട പൂട്ടിയതാണ് സിപിഎമ്മിന് കനത്ത ആഘാതമേല്‍പ്പിച്ചത്. രണ്ട് പാറമടകളും ഇടുക്കിയില്‍ ഉഷ്ണക്കാറ്റിന് കാരമണാകുന്ന വിധമാണ് പാറ പൊട്ടിയ്ക്കുന്നതെന്നും സര്‍ക്കാരിന്റെ ഭൂമിയില്‍ നിന്നും മൂന്ന് കോടിയോളം രൂപയുടെ പാറപൊട്ടിച്ചെടുത്തിട്ടുണ്ടെന്നും കാട്ടി സബ് കളക്ടര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി.
കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് പ്രമുഖ പാര്‍ട്ടികളെ പ്രത്യേകിച്ച് ഇടത് പക്ഷ പാര്‍ട്ടികളെ ഈ പാറമാഫിയ കൈയ്യയച്ച് സഹായിച്ചിരുന്നു. മാത്രവുമല്ല ചില ഇടത് നേതാക്കള്‍ ഈ മാറമാഫിയയുടെ ഷെയറുകാരാണെന്ന വാര്‍ത്തയും നിലനില്‍ക്കുകയാണ്. പാറമട പൂട്ടിയതോടെ സബ് കളക്ടറെമാറ്റണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘത്തെ മുന്‍ നിര്‍ത്തി സിപിഎം പ്രത്യക്ഷ സമരം ആരംഭിക്കുകയും ചെയ്തു. മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ നിന്ന് വ്യക്തികള്‍ക്ക് കരം അടയ്ക്കുന്നതിന് റവന്യൂ വകുപ്പ് ബുദ്ധിമുട്ടുണ്ടാക്കുന്നു, കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകള്‍ തടഞ്ഞുവച്ചിരിക്കുന്നു എന്നീ കാര്യങ്ങള്‍ നിരത്തിയാണ് സമരം ആരംഭിച്ചത്.
കര്‍ഷക സംഘം ഉന്നയിച്ച ഈ രണ്ട് കാര്യങ്ങളിലും യാതൊരു തടസവും ഇല്ലെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ അറിയിച്ചിട്ടും സിപിഎം സമരവുമായി മുന്നോട്ടുപോകുകയാണ്. ഇതിനിടെ സബ് കളക്ടറെ സമരക്കാര്‍ തടഞ്ഞ സംഭവവും നടന്നു. ഈ പ്രശ്നത്തില്‍ പോലീസ് കാഴ്ചക്കാരാകുകയാണുണ്ടായത്. നിയമം ലംഘിച്ച് നടത്തുന്ന പൊതുയോഗത്തിന് പോലീസ് കാവല്‍ നില്ക്കുന്നു എന്നാതാണ് വൈരുദ്ധ്യം. സമരവേദിയില്‍ മൈക്ക് ഉപയോഗിക്കാനുള്ള അനുവാദം വാങ്ങിയിട്ടില്ല. പൊതുയോഗ സ്ഥലത്ത് മൈക്ക് ഉപയോഗിക്കണമെങ്കില്‍ മൂന്നാര്‍ ഡിവൈഎസ്പി ഓഫീസില്‍ നിന്നും അനുമതി വാങ്ങണം. വാഹനത്തില്‍ മൈക്ക് ഉപയോഗിച്ച് പ്രചരണം നടത്തുന്നതിന് മാത്രമാണ് അനുമതിയുള്ളതെന്ന് ഡിവൈഎസ്പി ഓഫീസില്‍ നിന്നും അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ച സബ് കളക്ടറെ മാറ്റുമെന്ന് ചിന്നക്കാനാലിലെയും മൂന്നാറിലെയും ഭൂമാഫിയ സംഘം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് സബ് കളക്ടറുടെ നടപടികള്‍ ശരിവയ്ക്കുന്ന രീതിയില്‍ മുല്ലക്കര രത്നാകരന് അധ്യക്ഷനായ പരിസ്ഥിതി സമിതി റിപ്പോര്‍ട്ട് വന്നത്. ഈ റിപ്പോര്‍ട്ട് സമരത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കി. സമരം നടന്നുകൊണ്ടിരിക്കെയാണ് പള്ളിവാസല്‍ പൈപ്പ് ലൈനിലെ അനധികൃത നിര്‍മ്മാണത്തിന് സമീപം പാറ ഇടിച്ചില്‍ ഉണ്ടായത്.
സമരം സ്പോണ്സര് ചെയ്തിരിക്കുന്നത് മാഫിയ സംഘമാണെന്ന ആക്ഷേപവും ശക്തമായിരിക്കുകയാണ്. കര്‍ഷക സംഘത്തെ മുന്‍ നിര്‍ത്തിയുള്ള സമരത്തിനോട് സിപിഐക്ക് എതിര്‍പ്പുണ്ട്. സബ് കളക്ടറെ മാറ്റണമെന്ന അഭിപ്രായത്തോട് സിപിഐക്ക് യോജിപ്പുമില്ല. രണ്ടാഴ്ച പിന്നിട്ട സമരം എങ്ങിനെ ഒത്തുതീര്‍പ്പാക്കുമെന്ന് സിപിഎം നേതൃത്വത്തിന് ഒരു എത്തുപിടിയുമില്ല. ഇതിനിടെ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിയുമായി സബ് കളക്ടര്‍ മുന്നോട്ട് പോകുന്നു…
പ്രതികരിക്കാൻ ഇവിടെ എഴുതുക: