ഇഷ്ട്പ്പെട്ട ഗാനം ആസ്വദിച്ച് കൊണ്ട് ജോർജ്ജിയയിലെ ഹൈവേയിലൂടെ റയാൻ മഗ്ഫറി തന്റെ കാറിൽ വളരെ വേഗത്തിൽ പായുകയാണ്. പുറത്ത് നല്ല കാറ്റും മഴക്കോളുമുണ്ട്, എന്നിരുന്നാലും കാറിൽ തനിച്ചാണ് റയാന്റെ യാത്ര. പെട്ടന്ന് കാറിന്റെ ബോണറ്റിൽ കണ്ട കാഴ്ച റയാന് വിശ്വസിക്കാൻ കഴിഞ്ഞില്ല.
ചീറിപ്പായുന്ന തന്റെ കാറിന്റെ ബോണറ്റിൽ ഒരു മലമ്പാമ്പ് ഇഴഞ്ഞ് ഗ്ലാസിനരികിലേക്ക് വരുന്നു. ഈ കാറ്റും കോളുമുള്ള സമയത്ത് എങ്ങനെയാണ് ഈ പാമ്പ് ബോണറ്റിൽ പ്രത്യക്ഷപ്പെട്ടത്. കാറിന്റെ സ്പീഡ് കുറച്ചപ്പോൾ പുതിയ അതിഥി തന്റെ സമീപത്തുള്ള സീറ്റിലേക്കാണെന്ന് മനസിലായി.
എന്തായാലും റയാന് തനിച്ച് യാത്ര ചെയ്യുന്നതാണ് ഇഷ്ടം. പിന്നെ താമസിച്ചില്ല കാറിലെ സൈഡിലെ ചില്ല് റയാൻ അടച്ചിട്ടു. പുതിയ അതിഥി ആവുന്നത്ര പണിപ്പെട്ടു ഗ്ലാസിനുള്ളിൽ കൂടി അകത്തു കയറാൻ. ഒടുവിൽ തോൽവി സമ്മതിച്ച് അതിഥി വാഹനത്തിൽ നിന്നും പുറത്തേക്ക്. റയാൻ തന്റെ കാർ മുന്നോട്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: