മനസ്സില്‍ ഭക്തിപൂര്‍വം പ്രതിഷ്ഠിച്ച ദേവീദേവന്മാരെ അപമാനിക്കുന്ന ഹൈന്ദവവരായ ചില നിരീശ്വരവാദികളും കമ്യൂണിസ്റ്റുകളും നക്സലൈറ്റുകളും, ക്രിസ്ത്യന്‍ മിഷനറികളുമായി ചങ്ങാത്തം പിടിച്ച് അവര്‍ നിര്‍മിക്കുന്ന ചലച്ചിത്രങ്ങള്‍ക്ക് അവാര്‍ഡ് വാങ്ങി സമൂഹത്തില്‍ ഞെളിഞ്ഞ് നടക്കുന്നുണ്ട്.
‘സെക്സി ദുര്‍ഗ’ എന്ന സനല്‍ കുമാര്‍ ശശിധരന്റെ സിനിമ ദുര്‍ഗാ മാതാവിന്റെ പേര് വച്ച് ഹൈന്ദവ സമൂഹത്തെ കരുതിക്കൂട്ടി അപമാനിക്കുകയാണ്. എത്രയോ പെണ്ണുങ്ങളുടെ പേരുകള്‍ ഹിന്ദുസമൂഹത്തില്‍ തന്നെയുണ്ടെങ്കിലും ‘ദുര്‍ഗാ’യെന്നുതന്നെ സിനിമക്ക് പേരിടണമായിരുന്നോ?
ഇതിലെ കഥ, ബംഗ്ലാദേശില്‍നിന്ന് പ്രായപൂര്‍ത്തിയാകാത്ത 16 വയസ്സുകാരിയായ മുസ്ലിം പെണ്‍കുട്ടിയെ കോഴിക്കോട് ബംഗ്ലാദേശ് കോളനിയിലെ മയക്കുമരുന്ന് ലോബി പ്രലോഭിപ്പിച്ച് ലൈംഗിക പീഡനത്തിനിരയാക്കുന്നതും, പിന്നീട് സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കുന്നതുമാണ്. ദുര്‍ഗയെന്ന പവിത്ര സങ്കല്‍പ്പവുമായി ഇതിനെന്തുബന്ധം?
പണ്ട് എം.ടി. വാസുദേവന്‍ നായര്‍ ‘നിര്‍മാല്യം’ ചിത്രത്തിലെ കോമരം (പി.ജെ.ആന്റണി) വാളുകൊണ്ട് വെട്ടി നെറ്റിയില്‍നിന്ന് വായിലേക്ക് പ്രവഹിച്ച ചോര വായ്നിറഞ്ഞ് ഭഗവതി വിഗ്രഹത്തിന്റെ മുഖത്തേക്ക് തുപ്പുന്ന ദൃശ്യമുണ്ടല്ലോ. ഈ ചിത്രം കണ്ട ഈശ്വര വിശ്വാസിയായ ഏതൊരു ഹിന്ദുവും മനസ്സില്‍ സഹിക്കില്ല. ആ രംഗം വാളും പള്ളിവാളും ചിലങ്കയും ഊരി ഭഗവതിയുടെ കാല്ക്കല് സമര്‍പ്പിച്ച് എന്നന്നേക്കുമായി കോമരം തുള്ളി സലാം പറയിപ്പിച്ചാല്‍ മതിയായിരുന്നു എംടിക്ക്.
എന്നാലും അവാര്‍ഡ് കിട്ടും. അന്ന് ഇതിനെ എംടിയോട് ചോദ്യം ചെയ്യുവാന്‍ ആരുമുണ്ടായില്ല. എസ്.കെ മാരാരെപ്പോലെയുള്ള എഴുത്തുകാര്‍ കോഴിക്കോട്ടുണ്ടായിരുന്നെങ്കിലും ചോദ്യം ചെയ്തില്ല. അക്കാലം അങ്ങനെയായിരിക്കാം. എന്നാല്‍ മാറിയ കാലത്ത് ഇത്തരം കാര്യങ്ങള്‍ ചോദ്യം ചെയ്യപ്പെടാതെ പോകരുത്.
കെ.പി. വിശ്വനാഥ മേനോന്,
ടി.വി.എന്‍.നമ്പീശന്
മഞ്ചേരി, നിലമ്പൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: