ന്യൂദല്‍ഹി: ഈ വര്‍ഷത്തെ വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് കിരീടം തമിഴ്നാടിന്. ഫൈനലില്‍ ബംഗാളിനെ 37 റണ്‍സിന് തോല്‍പ്പിച്ചാണ് തമിഴ്നാട് കിരീടം ചൂടിയത്. ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് 112 റണ്‍സെടുത്ത ദിനേശ് കാര്‍ത്തികിന്റെ കരുത്തില്‍ 47.2 ഓവറില്‍ 217 റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗാള്‍ 45.5 ഓവറില്‍ 180 റണ്‍സിന് എല്ലാവരും പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: