ഭക്ഷണവും പാര്‍പ്പിടവും വസ്ത്രവുമില്ലാത്ത ഒരു ലോകത്തെക്കുറിച്ച് നമുക്ക് ഓര്‍ക്കുക കൂടി വയ്യ .പക്ഷേ അത്കൊണ്ടു മാത്രമല്ല മനുഷ്യന് ജീവിക്കുക. മനുഷ്യനായി ജീവിക്കാന്‍ മറ്റു പലതും വേണം. പാട്ടും കവിതയും ഇല്ലാത്ത ലോകത്ത് ജീവിക്കാനാവില്ല. എല്ലാം ഉണ്ടായിട്ടുകൂടി പറ്റില്ലെന്നു ആള്ക്കാര് പറയും. അപ്പോള്‍ ഒന്നും ഇല്ലാത്ത ലോകത്തെക്കുറിച്ച് എന്തു പറയാന്‍. എല്ലാം ഉണ്ടെങ്കില്‍ തന്നെയും വിശേഷ സ്വഭാവമുള്ളതുപോലും സൗകര്യപൂര്‍വം മറക്കുകയാണ് നമ്മള്.
അതുകൊണ്ട് ഓരോ ദിവസവും ഇപ്പോള്‍ ഓരോപേരില്‍ ആഘോഷിക്കപ്പെടുകയാണ്. ആ പേരിനോട് ബന്ധപ്പെട്ടു വരുന്നവിഷയത്തെ അങ്ങനെ പ്രധാനപ്പെട്ടതാക്കുകയും പ്രചരിപ്പിക്കുകയും ബോധവല്‍ക്കരിക്കുകയുമാണ് ലക്ഷ്യം. കവിതയുടെ വിവര്‍ണ്ണനാതീതമായ പ്രസക്തിയും അതുള്‍ക്കൊള്ളുന്ന സാംസ്ക്കാരികമായ പ്രചോദനവും ഉണര്‍വും ഔന്നത്യവുമൊക്കെ പ്രചരിപ്പിക്കുകയുമാണ് മാര്‍ച്ച് 21 എന്ന ലോക കവിതാദിനം കൊണ്ടും യുനസ്കോ ഉദ്ദേശിക്കുക. വിവിധ ശാഖോപശാഖകളായി പിന്നീട് വളര്‍ന്ന സാഹിത്യ സരണിയുടെ പിള്ളത്തൊട്ടില്‍ കവിതയായിരുന്നവെന്നതിന്റെ പ്രത്യേകതയും ഇതിനുണ്ട്.
പണ്ട് കവിതയായിരുന്നു എല്ലാം. അല്ലെങ്കില്‍ സാഹിത്യം തന്നെ അറിഞ്ഞിരുന്നത് കവിതയായിട്ടായിരുന്നു. ലോകം നിറഞ്ഞു നിന്നിരുന്ന എഴുത്തുകാരെ വി്ശ്വമഹാകവികള് എന്നാണ് വിളിച്ചിരുന്നത.് വ്യാസനും വാല്മീകിയും കാളിദാസനും ഹോമറും ഷേക്സ്പിയറും മഹാകവികളായിരുന്നു. ഇന്നും അങ്ങനെ തന്നെയാണ് അവര്‍ അറിയപ്പെടുന്നത്. കാളിദാസന് നാടകകൃത്തു കൂടിയായിരുന്നു. ഷേക്സ്പിയറിന്റെ പ്രസക്തി നാടകത്തിലായിരുന്നുവെങ്കിലും അദ്ദേഹം അന്നും ഇന്നും വിശ്വകവിയാണ്. ഇങ്ങനെ കവിതയുടേയും കവികളുടേയും ജൈത്രയാത്രയാണ് ലോക സാഹിത്യ ചരിത്രത്തിനു നാഴികക്കല്ലുപാകിയത്.
ലോകത്തിന്റെയും ജീവിതത്തിന്റെയും കാഴ്ചപ്പാടുകളെ തിരുത്തിക്കുറിച്ചുകൊണ്ട് സാംസ്ക്കാരികമായ നവോഥാനത്തിനു ആക്കം കൂട്ടിയതു കവിതയായിരുന്നു. കവിതയുടെ ആശയം വാക്കുകളുടെ സൗന്ദര്യത്തിലൂടെ അനുവാചകനില്‍ എത്തിക്കൊണ്ട് മനസിന്റെ വികാരപ്പരപ്പിന് മൂര്‍ച്ചയും ആഴവും കൂടി. കവിത വികാരവും ചിന്തയും മാത്രമല്ല പുതിയൊരു മാനസിക ലോകത്തിലേക്കു കടന്ന് മറ്റൊരു നിര്‍മ്മിതിക്കും മനുഷ്യനെ പ്രേരിപ്പിച്ചു. നിത്യ ജീവിതത്തെ പോലും കവിത അന്നു സ്വാധീനിച്ചു. കവികള്‍ കവിത എഴുതിയത്് അവരവര്‍ക്കു വേണ്ടിമാത്രമല്ല ജനങ്ങള്‍ക്കു വേണ്ടിക്കൂടിയാണ്.
അന്നും വാക്കുകള്‍ മഹത്തായ കലയായിരുന്നു. വാക്കുകളുടെ ശബ്ദഘോഷണങ്ങള് തീരാത്ത തിരയടിയായി മനസിനെ ആഘോഷിപ്പിച്ചിരുന്നു. വാക്കുകള്‍ നിറവും മണവും സംഗീതവുമായി മാറി. കവിത വാമൊഴിയായാണ് അന്ന് അതിന്റെ സ്വത്വം നിര്‍ണ്ണയിച്ചത്. വായിച്ചു കേള്‍ക്കുന്നതിനെക്കാള്‍ ശബ്ദിച്ചു കേള്‍ക്കുന്നതായിരുന്നു അന്നു കവിത. കവിത അങ്ങനെ ശബ്ദവും സംഗീതവുമായി. നോവലും കഥും ലേഖനവും ജീവചരിത്രവും ആത്മകഥയും മറ്റും മറ്റുമായി സാഹിത്യ സരണി മാറിയപ്പോള്‍ കവിതുടെ സ്ഥാനത്തിന് അന്നുണ്ടായിരുന്ന സ്ഥിരത്ക്കും ശക്തിക്കും ഉലച്ചിലുണ്ടായി. ലോകത്തെല്ലായിടത്തും അങ്ങനെ തന്നെ സംഭവിച്ചു. മലയാളത്തിലും.
മലയാളത്തില്‍ സാഹിത്യത്തിന്റെ ആദിരപൂം കവിത തന്നൊയായിരുന്നു. കവിത്വം എന്നുകൂടി നമ്മള് വിളിച്ചു. കവിതയ്ക്കൊപ്പം മറ്റെന്തെഴുതിയാലും കവിതയും കവിയുമാണ് ആഘോഷിക്കപ്പെട്ടത്. നമുക്കു മഹാ കവികളുണ്ട്.എന്നാല്‍ മഹാ നോവലിസ്റ്റോ മഹാ കഥാകൃത്തോ ഇല്ല. കവിത നമുക്കും വാമൊഴി ശക്തിയായിരുന്നു.
അങ്ങനെയാണ് പടര്‍ന്നത്.എന്നാല്‍ എഴുപതിന്റെ അവസാനത്തിലും എണ്‍പതുകളിലും മലയാളത്തില്‍ അതിനു മുന്‍പോ പിന്‍പോ ഇല്ലാതിരുന്ന വണ്ണം കേരളമാകെ കവിയരങ്ങ അലയടിച്ചു. നാലാള് കൂടുന്നിടത്തും സമ്മേളനങ്ങളിലുമെല്ലാം കവിയരങ്ങുകളുണ്ടായിരുന്നു.
അയ്യപ്പപണിക്കര്‍, സുഗതകുമാരി,സച്ചിതാനന്ദന്, ശങ്കരപിള്ള,ബാലചന്ദ്രന് ചുള്ളിക്കാട്, വിജലക്ഷ്മി, എ.അയ്യപ്പന്, കടമ്മനിട്ട തുടങ്ങി കവികള്‍ ഇത്തരം അരങ്ങുകളില്‍ ആഘോഷിക്കപ്പെട്ടു. കവിതയുടെ വാമൊഴിയും ചൊല്ലലുമൊക്ക അങ്ങനെ പത്തു വര്‍ഷക്കാലം മലയാളത്തില്‍ തിരയടിച്ചു. കവിത ജനകീമായി. കവിതകളെയും കവിയെയും ജനം അറിഞ്ഞു. കവിതയുടെ അത്തരമൊരു വസന്തകാലം ഇനിയും ഉണ്ടാകണം. ലോക കവിതാ ദിനം അതിനു പ്രചോദനമാകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: