കാസര്‍കോട്: ചൂരില്‍ മദ്രസ അദ്ധ്യാപകനെ വെട്ടിക്കൊന്നു. കര്‍ണാടകയിലെ കുടക് സ്വദേശിയായ റിയാസാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. മദ്രസയോട് ചേര്‍ന്നുള്ള രണ്ട് മുറികളിലായാണ് നാസറും പള്ളിയിലെ ജോലിക്കാരനുമായ അബ്ദുല്‍ അസീസ് മുസ്ലിയാരും താമസിച്ചിരുന്നത്.
ഒരു മണിയോടെ ശബ്ദം കേട്ട് ഉണര്‍ന്ന അസീസ് മുറി തുറന്നു നോക്കിയപ്പോള്‍ അദ്ദേഹത്തിന് നേരെ കല്ലേറുണ്ടായി. ഉടന്‍ തന്നെ അസീസ് പള്ളിയിലെ മൈക്കിലൂടെ നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാര്‍ ഓടിക്കൂടുകയും തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് ചോരയില്‍ കുളിച്ച നിലയില്‍ റിയാസിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് മധൂര്‍ പഞ്ചായത്തില്‍ ഇന്ന് മുസ്ലിം ലീഗ് ഹര്‍ത്താലിന് ആഹ്വാനംചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
















