മധുര : തമിഴ് സൂപ്പര്‍ താരം ധനുഷിന്റെ മാതാപിതാക്കള്‍ എന്ന് അവകാശം ഉന്നയിച്ചവരുടെ വാദങ്ങളെ നിഷേധിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട്. മേലൂരില്‍ നിന്നുള്ള ദമ്പതികള്‍ പറഞ്ഞതു പോലെ ധനുഷിന്റെ ശരീരത്തില്‍ മറുകോ പാടോ ഇല്ലെന്നു വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ സമര്‍പ്പിച്ചു.
ധനുഷ് തങ്ങളുടെ മകനാണെന്നു സ്ഥാപിക്കാന്‍ രണ്ടു തെളിവുകളാണ് ദമ്പതികള്‍ നല്‍കിയിരുന്നത്. ഇടതു തോളെല്ലിലെ മറുകും ഇടതു കൈമുട്ടിലെ പാടും. എന്നാല്‍ ഇതു രണ്ടും ധനുഷിന്റെ ശരീരത്തിലില്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.
പ്ലാസ്റ്റിക് സര്‍ജറിയിലൂടെ ഇതു രണ്ടും മാറ്റാനുള്ള സാധ്യതകളും മെഡിക്കല്‍ സംഘം നിഷേധിച്ചു. എങ്ങനെ ശ്രമിച്ചാലും ശസ്ത്രക്രിയയുടെ അടയാളങ്ങള്‍ അവശേഷിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല ധനുഷിന്റെ ശരീരത്തിലുണ്ടെന്ന് പറയുന്ന തരത്തിലുള്ള പാടിന്റെ വലുപ്പം കുറയ്ക്കാം എന്നല്ലാതെ പൂര്‍ണമായി മാറ്റാന്‍ ശസ്ത്രക്രിയയിലൂടെ സാധിക്കില്ല.
ധനുഷിന്റെ പിതൃത്വം സംബന്ധിച്ച കേസില്‍ രഹസ്യ വിചാരണയാണ് തുടരുന്നത്. ധനുഷിന്റെ ശരീരത്തില്‍ ലേസര്‍ ചികിത്സ നടത്തിയിട്ടുണ്ടെന്നു തെളിയിക്കുന്ന സൂചനകള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ടെന്ന ദമ്പതികളുടെ അഭിഭാഷകന് പറഞ്ഞു. എന്നാല്‍ ധനുഷിന്റെ അഭിഭാഷകന് അത് നിഷേധിച്ചു.
കോടതിക്കു മുന്നില്‍ തെറ്റായ വിവരങ്ങള്‍ നല്കിയാല് കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ഇരു കക്ഷികള്‍ക്കും, കേസ് പരിഗണിക്കുന്ന ജസ്റ്റിസ് പി.എന്‍ പ്രകാശ് മുന്നറിയപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: