കോയമ്പത്തൂര്‍: അയോധ്യ പ്രശ്നം കോടതിക്ക് പുറത്ത് തീര്‍പ്പാക്കാമെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. പ്രശ്നം ഇരുകക്ഷികളും തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന നിര്‍ദ്ദേശം നേരത്തെ തന്നെ ഉയര്‍ന്നതാണ്. ആര്‍എസ്എസ് കേസില്‍ കക്ഷിയല്ല.
ഹിന്ദു ധര്‍മ്മസംസദും വിശ്വഹിന്ദു പരിഷത്തും ഹിന്ദു സമൂഹവുമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. സംഘം ആ തീരുമാനത്തെ പിന്തുണക്കും. ദത്താത്രേയ പറഞ്ഞു. കോടതിക്കു പുറത്ത് പ്രശ്നം രമ്യമായി തീരുന്നതിന് സംഘം എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: