കൊച്ചി: എന്‍.ശങ്കര്‍റെഡ്ഢി ഉള്‍പ്പെടെ നാല് മുതിര്‍ന്ന പോലീസ് ഓഫിസര്‍മാര്‍ക്കു മുന്‍സര്‍ക്കാര്‍ നല്കിയ ഡിജിപി തസ്തിക ശമ്പളവര്ധനയില്ലാതെ നിലനിര്‍ത്താന്‍ തീരുമാനിച്ചതിന്റെ രേഖകള്‍ സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. 2016 ഓഗസ്റ്റ് മൂന്നിലെ മന്ത്രിസഭാ തീരുമാനത്തിന്റെ രേഖയാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം സമര്‍പ്പിച്ചത്.
ശങ്കര്‍ റെഡ്ഢിയെ വിജിലന്‍സ് ഡയറക്ടറാക്കിയതില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് കോടതി അന്വേഷണം നിര്‍ദേശിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം.
പുതിയ ആനുകൂല്യങ്ങള്‍ അനുവദിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു. ഐപിഎസ് ചട്ടങ്ങള്‍ പാലിക്കാന്‍ തീരുമാനിച്ചിട്ടുള്ളതിനാല്‍ ഇതില്‍ പ്രത്യേക ഉത്തരവിന്റെ കാര്യമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ബന്ധു നിയമനക്കേസിനൊപ്പം ഈ ഹര്‍ജിയും കോടതി ഇന്നു പരിഗണിച്ചേക്കും
















