നെയ്യാറ്റിന്‍കര: മുപ്പതുലക്ഷം രൂപയുടെ അസാധുനോട്ടുമായി മൂന്നുപേരെ നെയ്യാറ്റിന്‍കര പോലീസ് പിടികൂടി. നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാറിന്റെയും സിഐ അരുണിന്റെയും നേതൃത്വത്തിലെത്തിയ പോലീസ് സംഘമാണ് നേമം സ്വദേശി വിമല്‍കുമാര്‍(41), ചെങ്കല്‍ വ്ളാത്താങ്കര സ്വദേശി ശോഭനന്(52), പേട്ട സ്വദേശി രഞ്ജിത്ത്(31) എന്നിവരെ അറസ്റ്റു ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെയായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്ന് അസാധു നോട്ടുകള്‍ ചെന്നൈയില്‍ എത്തിക്കുന്നതിനായി പോകുംവഴിയാണ് അമരവിളയില്‍ വച്ച് ഇവര്‍ പിടിയിലായത്. തമിഴ്നാട്ടിലെ ഇടനിലക്കാരന് കൈമാറ്റം ചെയ്യുന്നതിനായിരുന്നു യാത്ര. ശോഭനന് നെയ്യാറ്റിന്‍കര പോസ്റ്റോഫീസിലെ ജീവനക്കാരനാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു.
















