കല്‍പ്പറ്റ: ഏഴാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനും മറ്റൊരാളും അറസ്റ്റില്‍. വിവാഹ വാഗ്ദാനം നല്‍കി പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നും അതിന് രണ്ടാനച്ഛന്‍ കൂട്ടുനിന്നെന്നുമാണ് പരാതി.
ഫെബ്രുവരി 20ന് പെണ്‍കുട്ടിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായിരുന്നു. തുടര്‍ന്ന് അമ്മ പോലീസില്‍ പരാതി നല്‍കി. കുട്ടിക്ക് പ്രായപൂര്‍ത്തിയായതാണെന്നും പ്രായം കുറച്ച് കാണിച്ച് സ്‌കൂളില്‍ ചേര്‍ത്തതാണെന്നുമാണ് രണ്ടാനച്ഛന്‍ പോലീസിന് നല്‍കിയ വിവരം.
രേഖകള്‍ പ്രകാരം കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടികള്‍ക്കെതിരായ ലൈംഗീക അതിക്രമം തടയല്‍ നിയമം(പോക്‌സോ)പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കല്‍പ്പറ്റ പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
















