കൊച്ചി: ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്റെ നവതി ആഘോഷത്തിന്റെ ഉദ്ഘാടനം നാളന്ദ സര്‍വകലാശാല വിസി: ഡോ. വിജയ് ഭട്കര്‍ നിര്‍വഹിക്കും. സമാപന സമ്മേളനത്തിലെ ആദരണസഭയില്‍ മുഖ്യാതിഥി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങാണ്. ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ എറണാകുളത്ത് എ.ജെ. ഹാളിലും ഭാസ്കരീയത്തിലുമായാണ് പരിപാടികള്‍. പരമേശ്വര്‍ജി നവതി ആഘോഷ സമിതിയാണ് സംഘടിപ്പിക്കുന്നത്.
രണ്ട് പ്രധാന വിഷയങ്ങളില്‍ സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ ശ്രദ്ധേയരായ പ്രമുഖരാണ് സെമിനാറില്‍ പങ്കെടുക്കുന്നത്. ദേശീയത: മാറുന്ന കാഴ്ചപ്പാടുകളും വെല്ലുവിളികളും, ജനസംഖ്യ, വികസനം, പരിസ്ഥിതി എന്നീ വിഷയങ്ങളിലാണ് സെമിനാര്‍.
ഏപ്രില്‍ ഒന്നിന്റെ ഉദ്ഘാടന സഭയില്‍ ഡോ. വിനയ് സഹസ്ര ബുദ്ധെ എംപി മുഖ്യപ്രഭാഷണം നടത്തും. ദേശീയ സെമിനാറില്‍ പുനെ ഫെര്ഗുസണ് കോളെജിലെ പ്രൊഫസര്‍ ഡോ. പ്രസന്ന ദേശ്പാണ്ഡെ, മുന്‍ കേന്ദ്രമന്ത്രി ഡോ. സഞ്ജയ് പാസ്വാന്, ദല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ ഡോ. രാകേഷ് സിന്‍ഹ എന്നിവര്‍ പങ്കെടുക്കും.
രണ്ടാം സെമിനാറില്‍ ചെന്നൈയിലെ സെന്റര്‍ ഫോര്‍ പോളിസി സ്റ്റഡീസ് ഡയറക്ടര്‍ ഡോ. ജെ. കെ. ബജാജ്, കേരള സ്റ്റേറ്റ് ഡൈവേഴ്സിറ്റി ബോര്‍ഡ് അംഗം ഡോ. വി.എസ്. വിജയന്, കേന്ദ്ര ധനമന്ത്രാലയം പ്രിന്‍സിപ്പല്‍ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. സഞ്ജീവ് സന്യാല്‍ എന്നിവര്‍ പങ്കെടുക്കും.
ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് മുഖ്യാതിഥിയാകുന്ന ആദരണ സഭയില്‍ ജസ്റ്റീസ് (റിട്ട) കെ. ടി. തോമസ് മുഖ്യ പ്രഭാഷണം നടത്തും. എം.പി വീരേന്ദ്ര കുമാര്‍, ഡോ. ഡി. ബാബു പോള്‍, ഡോ. എം. ലക്ഷ്മീകുമാരി, സ്വാമി വിവിക്താനന്ദ സരസ്വതി, സ്വാമി അമൃത കൃപാനന്ദപുരി, പി.ഇ.ബി. മേനോന്, ഡോ. റിച്ചാഡ് ഹെ എംപി എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: