കൊച്ചി: രാജ്യത്തെ ഭരണത്തില്‍ ഉണ്ടായത് സ്വാഭാവികമായ പരിവര്‍ത്തനമാണ്. അതില്‍ പലര്‍ക്കും ആശങ്ക ഉണ്ടാവുക സ്വാഭാവികമാണെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍. പി. പരമേശ്വരന്. ഇന്ത്യയില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങളില്‍ ആശങ്കപ്പെടുന്നവര്‍ ആശങ്കപ്പെടട്ടെ.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കാശ്മീരിലുമടക്കം ബിജെപിയുടെ ദേശീയതലത്തിലുള്ള മുന്നേറ്റമാണ് കാണുന്നത്. ഇത് കാലങ്ങളായുള്ള സംഘടിത പ്രവര്‍ത്തനത്തിന്റെ ഫലമായുണ്ടായ മാറ്റമാണ്. ഈ മാറ്റത്തില്‍ ന്യൂനപക്ഷങ്ങള്‍ ഭയക്കേണ്ടതുണ്ടെന്ന് കേരളത്തില്‍ നടക്കുന്ന പ്രചാരണം നല്ലതല്ല.
വിജയിക്കുന്നത് ഭാരതമാണ്. ഭാരതവും ഭാരതീയതയും ന്യൂനപക്ഷങ്ങള്‍ക്ക് എതിരാവുന്നതെങ്ങനെയാണ്. കേരളവും രാജ്യമാകെ ഉയരുന്ന ഈ മാറ്റത്തിലേക്ക് ക്രമേണ കടന്നുവരും. അതിന് വിവാദങ്ങളുടെ സംസ്കാരം മാറി സംവാദങ്ങളുടെ സംസ്കാരം നാട്ടില്‍ പുലരേണ്ടതുണ്ട്.
ഭാരതീയത ന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്ന ദുഷ്പ്രചാരണം പൊളിഞ്ഞുവീഴുന്നതാണ്. രാജ്യത്താകെയുള്ള മാറ്റങ്ങള്‍ ഇതാണ് കാണിച്ചു തരുന്നതെന്നും പി. പരമേശ്വരന് പ്രസ്താവിച്ചു.
















