Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അവാര്‍ഡ്ദാന ചടങ്ങ് ബഹിഷ്‌കരിച്ച് മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 12:24 am IST
in Kerala

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തീവ്രവാദിയായതിനാല്‍ മന്ത്രിക്ക് വേദി പങ്കിടാനാകില്ലെന്ന് സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്റെ ഓഫീസ്. നെയ്യാറ്റിന്‍കര തുഞ്ചന്‍ ഭക്തിപ്രസ്ഥാന പഠന കേന്ദ്രം ജനറല്‍ സെക്രട്ടറി കെ.രംഗനാഥനാണ് ഈക്കാര്യം അറിയിച്ചത്. തുഞ്ചന്‍ ഭക്തിപ്രസ്ഥാന പഠന കേന്ദ്രത്തിന്റെ അവാര്‍ഡ് കുമ്മനം രാജശേഖരന് നല്‍കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു മന്ത്രിയുടെ നടപടി. ഇക്കാര്യം മന്ത്രിയുടെ ഓഫീസില്‍ നിന്നറിയിക്കുകയായിരുന്നു. മന്ത്രി സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ്.കുമാര്‍ പറഞ്ഞു.

തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു ഇരുവരും. തുഞ്ചന്‍ ഭക്തിപ്രസ്ഥാന പഠന കേന്ദ്രത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം കുമ്മനം രാജശേഖരനായിരുന്നു. ഈ വര്‍ഷത്തേത് കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ളയ്‌ക്കും. കഴിഞ്ഞ വര്‍ഷം കുമ്മനത്തിന് പരിപാടിക്ക് എത്താന്‍ കഴിയാത്തതിനെതുടര്‍ന്ന് ഇത്തവണയാണ് അവാര്‍ഡ് ദാനം നിശ്ചയിച്ചിരുന്നത്. മന്ത്രിയെ ഓഫീസിലെത്തി നേരിട്ട് ക്ഷണിച്ചു. പിന്നീട് നോട്ടീസുമായി പോയപ്പോഴും പരിപാടിക്ക് എത്താമെന്ന് മന്ത്രി സമ്മതിച്ചതാണെന്ന് പഠനകേന്ദ്രം ജനറല്‍ സെക്രട്ടറി കെ.രംഗനാഥന്‍ പറഞ്ഞു.

ഇക്കഴിഞ്ഞ 18 ന് ഓഫീസിന് മന്ത്രിക്ക് പരിപാടിയുടെ ക്ഷണക്കത്ത് നല്‍കി വെളിയിലെത്തിയപ്പോള്‍ മന്ത്രിയുടെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറിയെന്ന് പരിചയപ്പെടുത്തിയയാള്‍ വിളിച്ച് പരിപാടിയില്‍ മന്ത്രി എത്തില്ലെന്ന് അറിയിക്കുകയായിരുന്നു. കാരണം ചോദിച്ചപ്പോള്‍ തീവ്രവാദിയായ കുമ്മനത്തിന് അവാര്‍ഡ് നല്‍കാന്‍ മന്ത്രി വരില്ലെന്ന് വിശദീകരിച്ചതായി രംഗനാഥന്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന അവാര്‍ഡ് ദാന പരിപാടി ഉപേക്ഷിച്ചു. മന്ത്രിയുടെ ഓഫീസില്‍ നിന്നുളള നടപടി എഴുത്തച്ഛനെ അവഹേളിക്കുന്നതാണെന്നും രംഗനാഥന്‍ പറഞ്ഞു.

കുമ്മനത്തെ തീവ്രവാദിയെന്ന് ആക്ഷേപിച്ച ബാലന് സാംസ്‌കാരിക മന്ത്രിയായി തുടരാന്‍ അവകാശമില്ലെന്ന് ബിജെപി പ്രതികരിച്ചു. അല്ലെങ്കില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന കുമ്മനത്തെ അറസ്റ്റ് ചെയ്യിക്കാന്‍ മന്ത്രി തയ്യാറാകണം. സിപിഎം രാഷ്‌ട്രീയ അയിത്തം വച്ചുപുലര്‍ത്തുകയാണ്. കുമ്മനത്തോടുള്ള സമീപനമാണോ കേന്ദ്രമമന്ത്രിമാരോടും പ്രധാനമന്ത്രിയോടും ഉള്ളതെന്നും വ്യക്തമാക്കണം. ആര്‍ക്കും കയറി ഫോണ്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ കുത്തഴിഞ്ഞ രീതിയിലാണോ മന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രൈവറ്റ് സെക്രട്ടറി ഇങ്ങനെ പറഞ്ഞത്.

പേഴ്‌സണല്‍ സ്റ്റാഫിന്റെ അഭിപ്രായം മന്ത്രിക്കില്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ ബാലന്‍ തയ്യാറാകണമെന്നും കുമാര്‍ ആവശ്യപ്പെട്ടു. ആരോപണം ഉന്നയിച്ച രംഗനാഥന്‍ ഇടതുപക്ഷ പ്രവര്‍ത്തകനാണെന്നത് പ്രശ്‌നത്തിന്റെ ഗൗരവം കൂട്ടുന്നുവെന്നും കുമാര്‍ പറഞ്ഞു. ബിജെപി തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ.എസ്.സുരേഷും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.