തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ ജനിച്ച നവജാത ശിശുവിന് ജനനേന്ദ്രിയമില്ല. ആശുപത്രി അധികൃതരുടെ പിഴവെന്ന് ബന്ധുക്കള്‍. ചെമ്പഴന്തി കരുണാലയം വീട്ടില്‍ അനൂപ് ശ്രദ്ധ ദമ്പതികളുടെ ആദ്യ കുഞ്ഞാണ് വൈകല്യങ്ങളോടെ ജനിച്ചത്. വായ്‌ക്കുളളില്‍ മുകള്‍ പല്ലിന്റെ ഉള്‍ഭാഗത്തായി അസ്ഥികളില്ല. പകരം ദ്വാരമാണുളളത്. തലയ്‌ക്കും വലുപ്പ കുറവുണ്ട്, വലത് കൈക്ക് ഒരു അസ്ഥിയും ഇടത് കൈക്ക് മൂന്ന് വിരലുകളും മാത്രമാണുളളത്. ചികിത്സാ പിഴവാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കഴിഞ്ഞ ഒക്ടോബര്‍ 1ന് പ്രസവ ശുശ്രൂഷയ്‌ക്കായി റൂം ബുക്ക് ചെയ്യാനെത്തിയതായിരുന്നു ശ്രദ്ധ. എന്നാല്‍ ഹൃദയ സ്പന്ദനത്തിലുണ്ടായ കുറവില്‍ അന്നുതന്നെ അഡ്മിറ്റ് ചെയ്ത് ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കി. ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകളായിട്ടും കുഞ്ഞിനെ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ബന്ധുക്കള്‍ ക്ഷുഭിതരായതോടെ കുഞ്ഞിന് ചില പ്രശ്‌നങ്ങളുണ്ടെന്നും 24 മണിക്കൂര്‍ മാത്രമേ കുഞ്ഞ് ജീവിച്ചരിക്കുകയുളളൂവെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. ശ്വാസം മുട്ടലിന്റെ പേരില്‍ തീവ്ര പരിചരണ വിഭാഗത്തിലേയ്‌ക്ക് മാറ്റിയ കുഞ്ഞ് മൂന്ന് മാസത്തോളം ചികിത്സയില്‍ കഴിഞ്ഞിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
പ്രസവ കാലാവധിയില്‍ സ്‌കാനിംഗ് നടത്തിയപ്പോഴൊന്നും അംഗവൈകല്യം അറിയിച്ചിരുന്നില്ല. കുഞ്ഞ് ഗര്‍ഭാശയത്തില്‍ സ്ഥാനഭ്രംശത്തിലാണ് കിടന്നിരുന്നത്. അതുകൊണ്ട് വൈകല്യം കണ്ടെത്താന്‍ കഴിഞ്ഞില്ലായെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മീഷനില്‍ കുഞ്ഞിന്റെ മാതാപിതാക്കള്‍ പരാതി നല്‍കി. എസ്എറ്റി ആശുപത്രിയില്‍ നിന്ന് റേഡിയോളജിസ്സ് കുഞ്ഞിനെ വിശദ പരിശോധനയ്‌ക്ക് വിധേയമാക്കി. ആണ്‍കുഞ്ഞാണെന്നാണ് പറയുന്നതെങ്കിലും ലിംഗം പുറത്ത് വന്നിട്ടില്ല.
കുഞ്ഞിന്റെ വായ്‌ക്കുളളില്‍ ദ്വാരമുളളതുകൊണ്ട് മുലപ്പാല്‍ കുടിക്കാന്‍ കഴിയില്ല. ഹൃദയത്തിലും ദ്വാരമുണ്ട്. തലയുടെ വലിപ്പകുറവ് കാരണം ബുദ്ധിമാന്ദ്യം, കാഴ്ച, കേള്‍വി കുറവുകള്‍ സംഭവിക്കാമെന്നും പരിശോധനയ്‌ക്കെത്തിയ അധികൃതര്‍ പറയുന്നു. കഴിഞ്ഞ 5 ന് കുഞ്ഞിനെ ഡിസ്ചാര്‍ജ്ജ് ചെയ്തതായിട്ടുളള വിവരമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇതുവരെയുളള ചികിത്സ തുകയായി 5.82 ലക്ഷത്തോളം രൂപ അടച്ച് ആശുപത്രി വിടണമെന്ന് മുന്നറിയിപ്പും നല്‍കി. എന്നാല്‍ ചികിത്സ ചാര്‍ജ്ജ് ഈടാക്കരുതെന്നും കുഞ്ഞിനെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ പാടില്ലായെന്ന നിര്‍ദ്ദേശമാണ് ബാലാവകാശ കമ്മീഷന്‍ നല്‍കിയിരിക്കുന്നത
















